വടുതല കേസ്: ഒരു രാത്രി കഴിഞ്ഞിരുന്നെങ്കിൽ പെൺകുട്ടി സെക്സ് റാക്കറ്റിന്റെ കൈയ്യിൽ !

അഭിനയമോഹം; പെണ്‍കുട്ടി ഒരു രാത്രി കഴിഞ്ഞിരുന്നെങ്കിൽ സെക്സ് റാക്കറ്റിന്റെ കൈയ്യിൽ !

കൊച്ചി| AISWARYA| Last Updated: ശനി, 24 ജൂണ്‍ 2017 (13:06 IST)
ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വടുതലയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ തീരുമാനിച്ചിരുന്നതിന് മുമ്പാണ് പോലീസെത്തിയതെന്ന് കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശിയായ മഹേഷ് ബാവറുലാൽ ഉപാധ്യായയെന്ന ലക്കി ശർമ പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തതതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്തു വന്നത്. ലൈവ് ചാറ്റ് നടത്താൻ കഴിയുന്ന ആപ്പിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ബോളിവുഡ് നിർമ്മാതാവ് ലക്കി ശർമ എന്ന പേരിലാണ് ഇയാൾ പരിചയപ്പെടുത്തിയതെന്നും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :