Widgets Magazine
Widgets Magazine

ഇതെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം... ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ !

വെള്ളി, 30 ജൂണ്‍ 2017 (15:17 IST)

Widgets Magazine
Anemia, Pregnancy, Baby, Food, Iron, അനീമിയ, വിളര്‍ച്ച, ഗര്‍ഭകാലം, ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,  കുഞ്ഞ്, ഭക്ഷണം, ഇരുമ്പ്, അയേണ്‍

മാതൃത്വമാണ് വിവാഹിതയായ സ്ത്രീയുടെ ജീവിതത്തിലെ ധന്യത എന്നു പറയുന്നത്. മകള്‍ അമ്മയാകാന്‍ പോകുകയാണെന്ന് അറിയുമ്പോള്‍ മാതാപിതാക്കള്‍ക്കും ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഭര്‍ത്താവിനും ഉണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകാറില്ല. പിന്നെ, എപ്പോഴും അവരുടെ പിന്നാലെ ആയിരിക്കും ഒരു കുടുംബം മുഴുവന്‍. ഇഷ്‌ടമുള്ള ഭക്ഷണം നല്കാനും ഇഷ്‌ടമുള്ള സാഹചര്യം ഒരുക്കി നല്കാനും എല്ലാം തയ്യാറായി കുടുംബം കൂടെയുണ്ടാകും. എന്നാല്‍, ഈ തയ്യാറെടുപ്പുകളെല്ലാം ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല അതിനും മുമ്പേ തന്നെ തുടങ്ങേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക
 
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍, അത് 11 ഗ്രാം എങ്കിലും ആക്കുന്ന വിധം മരുന്നും ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണവും കഴിക്കുക.
 
ഫോളിക് ആസിഡ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും കഴിക്കുക
 
അതുകൊണ്ടു തന്നെ ഗര്‍ഭധാരണത്തിന് മുമ്പ് ചിലതെല്ലാം നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നതിനു മൂന്നുമാസം മുന്‍പു മുതല്‍ ദിവസവും ഫോളിക് ആസിഡ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും കഴിക്കണം. കുഞ്ഞിന്റെ തലച്ചോറ്, ഹൃദയം, നട്ടെല്ല് എന്നിവയെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണിത്.
 
പ്രതിരോധ കുത്തിവെപ്പ് എടുക്കുക
 
ഗര്‍ഭം അലസലിനും കുഞ്ഞിന്റെ മരണത്തിനും കാരണമായേക്കാവുന്ന റുബെല്ലയ്ക്കും ഹെപ്പറ്റൈറ്റിസ് ബിക്കും എതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
 
തൈറോയ്ഡ്‌ പ്രശ്നങ്ങള്‍ ചികിത്സിക്കുക, പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമാക്കുക, പൊണ്ണത്തടി ഇല്ലാതാക്കുക, കുഞ്ഞ് പിറക്കാനിരിക്കുന്ന വീട്ടില്‍ പുകവലിക്കുന്നവരുണ്ടെങ്കില്‍ ആ ശീലം മാറ്റുക എന്നിവയും ശ്രദ്ധിക്കണം.
 
ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ശരീരഭാര അനുപാതം എന്നിവ ജനനസമയത്തെ തൂക്കക്കുറവ്, സമയമെത്താതെയുള്ള പ്രസവം, കുഞ്ഞുങ്ങളുടെ മരണം എന്നിവയ്ക്ക് കാരണമാകും. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം നല്കുന്നതിലൂടെ കാലം തികയാതെയുള്ള പ്രസവം 32 ശതമാനവും ഗര്‍ഭം അലസുന്നത് 45 ശതമാനവും കുറയ്ക്കാനാകും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഒന്നും വേണമെന്നു വിചാരിച്ചല്ല, എങ്കിലും ആ നേരം അവളങ്ങനെയായിരിക്കും !

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. കളിയുമില്ല ചിരിയുമില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ...

news

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !

ആര്‍ത്തവ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ ചിലര്‍ക്ക് വളരെ പേടിയാണ്. ഇതിന് പ്രധാന കാരണം ആ ...

news

കല്യാണമാര്‍ക്കറ്റില്‍ ‘അവള്‍’ക്ക് മാത്രമാണ് ഡിമാന്റ് ? എന്തായിരിക്കും അതിനു കാരണം !

കറുപ്പിന് ഏഴഴക് എന്നത് കവിവാക്യം. അല്ലെങ്കില്‍ ഒരു ചൊല്ല്. പക്ഷേ കറുമ്പിപ്പെണ്ണിന് ...

news

ആരും കൊതിക്കും ആ കാലുകള്‍ കണ്ടാല്‍... പക്ഷേ ഇതെല്ലാം ചെയ്തിരിക്കണമെന്നു മാത്രം !

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. ...

Widgets Magazine Widgets Magazine Widgets Magazine