ലെയേര്‍ഡ് ബനാന പുഡ്ഡിംഗ്

WEBDUNIA|
ചേര്‍ക്കേണ്ട ഇനങ്ങള്‍:

ഏത്തപ്പഴം - രണ്ട് അല്ലെങ്കില്‍ മൂന്ന് എണ്ണം
മധുരനാരങ്ങ - ഒന്ന്
ആപ്പിള്‍ - ഒന്ന്
ബട്ടര്‍ - ഒരു വലിയ സ്പൂണ്‍
കൊക്കോ പൌഡര്‍ - ഒരു ചെറിയ സ്പൂണ്‍
വെള്ളമൂറ്റിയ തൈര് - ഒരു കപ്പ്
പഞ്ചാസാര - ഒരു കപ്പ്
നാരങ്ങാനീര് - ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട പൌഡര്‍ - ഒരു ചെറിയ സ്പൂണ്‍
പനീര്‍ - ഒരു കപ്പ്

പാകം ചെയ്യേണ്ട വിധം:

തൈര്, പനീര്‍, പഞ്ചസാര, എന്നിവ ഒരുമിച്ച് ചേര്‍ത്ത് കുഴച്ച് കുറെ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക. ബിസ്ക്കറ്റ് തരിതരിയായി പൊടിച്ച് ബട്ടറും കൊക്കോ പൌഡറും ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ പഴങ്ങള്‍ മുറിച്ച് നാരങ്ങാനീര് പുരട്ടി വയ്ക്കുക.

ഏറ്റവുമാദ്യം ഒരു മോള്‍ഡില്‍ ബിസ്ക്കറ്റിന്റെ ഒരു തട്ട് തയ്യാറാക്കണം. അതിനു മീതെ പനീറിന്റെ തട്ട് ഒരുക്കുക. ഏറ്റവും ഒടുവിലുള്ള ലയറില്‍ പഴങ്ങളാണ് വെയ്ക്കേണ്ടത്. ഇതിനു മുകളില്‍ കറുവാപ്പട്ട പൌഡര്‍ തൂവുക. തണുപ്പിച്ച് മുറിച്ച് വിളമ്പുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :