കശുവണ്ടി തീയല്‍

WEBDUNIA| Last Modified വ്യാഴം, 25 ഏപ്രില്‍ 2013 (18:08 IST)
കശുവണ്ടി കൊണ്ട് ഒരു രസികന്‍ തീയലാവട്ടെ ഇനി തീന്‍‌മേശയില്‍. കശുവണ്ടി തീയലിന്‍റെ പാചകം ഇങ്ങനെ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

പച്ച കശുവണ്ടി പരിപ്പ് രണ്ടായി കീറി വഴറ്റിയത് - 2 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
മല്ലിപ്പൊടി - 3 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
പുളി - പാകത്തിന്
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

രണ്ടു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ നാളികേരം വറുത്തെടുക്കണം. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം. വറുത്തെടുത്ത നാളികേരവും ചൂടാക്കിയ ചേരുവയും ഒന്നിച്ച് മയത്തില്‍ അരച്ചെടുക്കണം. പുളി അഞ്ചു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് അരപ്പും ഉപ്പും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വയ്ക്കുക. തിളയ്ക്കുമ്പോള്‍ വഴറ്റിയ കശുവണ്ടി ഇടുക. ഉള്ളി വെന്ത് ചാറ് പാകത്തിനു കുറുകുമ്പോള്‍ കറിവേപ്പലയിട്ട് വാങ്ങി വച്ച് വറുത്തിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :