ഉണ്ടാക്കാം സ്വാദിഷ്‌ടമായ വെജിറ്റബിൾ കുറുമ!

ഉണ്ടാക്കാം സ്വാദിഷ്‌ടമായ വെജിറ്റബിൾ കുറുമ!

Rijisha M.| Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:40 IST)
വെജ് കുറുമ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. ദോശ, ചപ്പാത്തി തുടങി പ്രഭാത ഭക്ഷണങ്ങളിൽ പലതിനും അത്യുഗ്രൻ കോമ്പിനേഷനാണ് ഈ വെജിറ്റബിൾ കുറുമ. നോൺ-വെജ് കഴിക്കാത്തവർക്കും ഇത് ഉപകാരപ്രദമാകും. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് അറിയാത്തവരും ഉണ്ടാകും. തയ്യാറാക്കുന്ന വിധമാണ് ചുവടെ കൊടുക്കുന്നത്.

ചേര്‍ക്കേണ്ട ഇനങ്ങൾ‍:

ഉരുളക്കിഴങ്ങ് - 1/4 കിലോ
ബീന്‍സ് - 1/4 കിലോ
സവാള - 1/4 കിലോ
കാരറ്റ് - 100 ഗ്രാം
പച്ചമുളക് - 10 എണ്ണം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 5 അല്ലി
ഗ്രാമ്പൂ - 4 എണ്ണം
കറുവാപ്പട്ട - 1 കഷണം
ഏലയ്ക്ക - 4 എണ്ണം
പെരുംജീരകം - 1 ടീസ്പൂണ്‍
കശകശ - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് അരച്ചത് - 25 ഗ്രാം
തേങ്ങാപ്പാല്‍ കട്ടി - 1/2 കപ്പ്
മല്ലിയില - 1/2 കപ്പ്
എണ്ണ - 3 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

എണ്ണ ചൂടാക്കി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, പെരുംജീരകം, കശകശ, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഈ ചേരുവകളെ മിക്സിയിലിട്ട് പേയ്‌സ്‌റ്റ് പരുവത്തില്‍ അരയ്ക്കുക. ഉരുളക്കിഴങ്ങ്, ബീന്‍സ്, സവാള, കാരറ്റ് എന്നിവയും ഈ മസാല പേയ്സ്റ്റും അരക്കപ്പ് വെള്ളവും പാകത്തിന് ഉപ്പും ഒരു ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കുക്കറില്‍ വേവിയ്ക്കണം കഷ്ണങ്ങള്‍ വെന്ത് ചാറ്‌ കുറുകിക്കഴിയുമ്പോള്‍ അണ്ടിപ്പരിപ്പ് അരച്ചത് ഒരു കപ്പ് തേങ്ങാപ്പാലില്‍ കലക്കി ഒഴിച്ച് വീണ്ടും അഞ്ചുമിനിറ്റ് തിളപ്പിക്കുക. ചാറ്‌ കുറുകി കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞത് തൂവി വിളമ്പുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :