കപ്പളങ്ങ വറ്റിച്ചത്‌

ഗായത്രി ശര്‍മ്മ| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2010 (12:06 IST)
കപ്പളങ്ങ തൊടിയില്‍ വെറുതെ പാഴായിപോകുന്നോ. ഇതാ വ്യത്യസ്തമായി കപ്പളങ്ങ വറ്റിച്ചത്.

ചേര്‍ക്കേണ്ട സാധനങ്ങള്‍

കപ്പളങ്ങ (വിളഞ്ഞത്‌) - 1 എണ്ണം
സവാള - 2
വെളിച്ചെണ്ണ - 5 സ്പൂണ്‍
കടുക്‌ - 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
ഉണക്കമുളക്‌ - 2 എണ്ണം
കുരുമുളക്‌ - 2 സ്പൂണ്‍
വെള്ളുള്ളി - 10 അല്ലി
ഉപ്പ്‌ - പാകത്തിന്‌

ഉണ്ടാക്കുന്ന വിധം

കപ്പളങ്ങാ ചെറിയ കഷണങ്ങളാക്കുക. സവാള നീളത്തില്‍ അരിഞ്ഞതും കപ്പളങ്ങാ മുറിച്ചതും കൂടി അടുപ്പില്‍ വച്ച്‌ ചെറിയ തീയില്‍ വേവിക്കുക. ചീനച്ചട്ടിയില്‍ ആവശ്യത്തിന്‌ എണ്ണ ഒഴിച്ച്‌ കടുകിട്ട്‌ പൊട്ടുമ്പോള്‍ മുളക്‌ മുറിച്ചതും സവാളയുമിട്ട്‌ വഴറ്റുക. അതില്‍ മഞ്ഞള്‍പ്പൊടിയും ഉണക്കമുളകും കുരുമുളകും വെള്ളുത്തുള്ളി ചതച്ചതും കൂടി ചേര്‍ക്കുക. വേവിച്ച്‌ വച്ചിരിക്കുന്ന കപ്പളങ്ങ മസാലകളില്‍ ചേര്‍ത്ത്‌ ഇളക്കി ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഇളക്കി ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :