കന്നിമൂലയ്ക്ക് പ്രാധാന്യം നല്‍കണോ?

WEBDUNIA|
PRO
വാസ്തു ശാസ്ത്രം അനുസരിച്ച് തെക്കുപടിഞ്ഞാറ് ദിക്കിനെയാണ് കന്നിമൂല എന്ന് വിളിക്കുന്നത്. നിരൃതി എന്ന അസുരനാണ് ഈ ദിക്കിന്റെ അധിപന്‍. ഈ ദിക്കിന് വളരെയധികം പ്രാധാന്യം നല്‍കണമെന്നാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്.

മറ്റ് ഏഴു ദിക്കുകള്‍ക്കും ദേവന്‍‌മാര്‍ അധിപരായിരിക്കുമ്പോള്‍ ഈ ദിക്കിനു മാത്രമാണ് അസുരന്റെ ആധിപത്യമുള്ളത്. നിരൃതി ക്ഷിപ്രകോപിയാണെന്നാണ് വിശ്വാസം. അതിനാല്‍, താമസക്കാര്‍ക്കുള്ള ഗുണദോഷ ഫലങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്യും.

വസ്തുവിന്റെ കന്നിമൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നാണ് വാസ്തു വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഇവിടെ വളരെ വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. അതേസമയം, കൂടുതല്‍ സ്ഥലം ഒഴിച്ചിടുകയും ചെയ്യരുത്.

കന്നിമൂലയില്‍ വസ്തു ഉയര്‍ന്ന് നില്‍ക്കുന്നത് ശുഭ ലക്ഷണമായി കരുതുന്നു. ഇവിടെ, കക്കൂസ്, ടോയ്‌ലറ്റ് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. വസ്തുവിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ മതില്‍ ഉയര്‍ത്തിക്കെട്ടുന്നത് നന്നാണെന്നും വിദഗ്ധര്‍ പറയുന്നു.

തെക്ക് പടിഞ്ഞാറ് അഭിമുഖമായി വീട് വയ്ക്കുന്നത് ഉത്തമമല്ല. അങ്ങനെയുള്ള ഭവനത്തില്‍ കഴിയുന്നവര്‍ക്ക് ശത്രുദോഷം കൂടും. കന്നിമൂല വേണ്ട രീതിയില്‍ പരിപാലിച്ചില്ല എങ്കില്‍ താമസക്കാരായ പുരുഷന്‍‌മാര്‍ക്ക് ആസുര ഗുണം വര്‍ദ്ധിക്കുകയും കുടുംബ തകര്‍ച്ച ഉണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :