എന്തൊക്കെ ചെയ്തിട്ടും ഗൃഹദോഷം അകലുന്നില്ലേ ? പഞ്ചശിരസ്സ് സ്ഥാപിക്കാത്തതു തന്നെ കാരണം !

ഗൃഹദോഷമകറ്റാന്‍ പഞ്ചശിരസ്സ്

vastu, vastu tips, astrology, house, വീട്, വാസ്തു, വാസ്തു ശാസ്ത്ര, ജ്യോതിഷം
സജിത്ത്| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (16:19 IST)
എത്ര വലിയ മണിമാളികയില്‍ താമസിച്ചാലും മനഃസമാധാനമില്ലെങ്കില്‍ പിന്നെ എന്തെങ്കിലും കാര്യമുണ്ടോ? മണിമന്ദിരമായാലും സമാധാനവും സന്തോഷവും കളിയാടുന്നിടമായിരിക്കണം നമ്മുടെ വീട്. വീടിനെ ഇത്തരത്തില്‍ ഒരു സ്വപ്ന സൌധമാക്കാന്‍ വാസ്തു ശാസ്ത്രത്തില്‍ പല വഴികളും നിര്‍ധേശിക്കുന്നുണ്ട്.

ദോഷങ്ങളെയെല്ലാം അകറ്റി ഗൃഹത്തില്‍ സമാധാനവും ഐശ്വര്യവും കളിയാടാനായി നടത്തുന്ന പൂജാകര്‍മ്മങ്ങളാണ് പഞ്ചശിരസ്സ് സ്ഥാപനവും വാസ്തുബലിയും. വീട്ടില്‍ താമസം തുടങ്ങുന്നതിന് മുമ്പ് പ്രധാന ആശാരിയാണ് സ്ഥലദോഷ ശാന്തിക്കായുള്ള വാസ്തുബലി നടത്തുക.

വാസ്തുബലിക്ക് ശേഷം പഞ്ചശിരസ്സ് സ്ഥാപിക്കുന്നതിലൂടെ ഗൃഹദോഷങ്ങള്‍ പൂര്‍ണമായി മാറുമെന്നാണ് വിശ്വാസം. ഇതിനായി വൈദഗ്ധ്യമുള്ള പൂജാരിമാരെയാണ് സമീപിക്കേണ്ടത്.

പേര് സൂചിപ്പിക്കുന്നതു പോലെ പഞ്ചശിരസ്സ് എന്നാല്‍ അഞ്ച് ശിരസ്സ് (തല) തന്നെ. സിംഹം, ആന, ആമ, പന്നി, പോത്ത് എന്നീ മൃഗങ്ങളുടെ തല, സ്വര്‍ണം, തങ്കം, പഞ്ചലോഹം എന്നിവയിലേതിലെങ്കിലും തീര്‍ത്ത് സ്ഥാപിക്കുന്നതിനെയാണ് പഞ്ചശിരസ്സ് സ്ഥാപനം എന്ന് അറിയപ്പെടുന്നത്.

പഞ്ചശിരസ്സ് നിര്‍മ്മിച്ച ശേഷം ചെറിയ ചെമ്പ് പെട്ടിയില്‍ ഒരുമിച്ചോ അല്ലെങ്കില്‍ ഒരോ ചെമ്പ് ചെപ്പുകളില്‍ ആക്കിയോ വേണം സ്ഥാപിക്കേണ്ടത്‍. പ്രധാന മുറിയില്‍ കുഴിയെടുത്താണ് സാധാരണാ ഇത് സ്ഥാപിക്കുന്നത്. ഒരു ചാണ്‍ ആഴത്തിലായിരിക്കണം അതിനായുള്ള കുഴി എടുക്കേണ്ടത്.

കിഴക്ക് വശത്ത് ആന, പടിഞ്ഞാറ് ഭാഗത്ത് സിംഹം, തെക്ക് പോത്ത്, വടക്ക് പന്നി, നടുക്ക് ആമ എന്നീ ക്രമത്തിലായിരിക്കും പൂജാരിമാര്‍ പഞ്ചശിരസ്സ് സ്ഥാപനം നടത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :