ഗൃഹ നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താം ഇങ്ങനെ !

വെള്ളി, 17 ഓഗസ്റ്റ് 2018 (15:07 IST)

വീടു പണിയുന്നതിനായി ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ ഗൃഹ നിർമ്മാണത്തിന് ഉത്തമമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ വാസ്തു ശാസ്ത്രത്തിൽ ചില എളുപ്പ വഴികൾ പറയുന്നുണ്ട്. സ്ഥലത്തെ മണ്ണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണ്ടെത്തുക.
 
വീടു നിർമ്മിക്കാനായി കണ്ടെത്തിയ ഭൂമിയിൽ കിളച്ചുനോക്കിയാൽ ദോഷങ്ങൾ ഉണ്ടോ എന്ന് മനസിലാക്കാം. കിളച്ചു മറിക്കുമ്പൊൾ ആദ്യം കിട്ടുന്നത് എന്തോ അതിനനുസരിച്ചാണ് ഗുണവും ദോഷവുമെല്ലാം. ആദ്യം കിട്ടുന്നത് അസ്ഥിയാണെങ്കിൽ അത്യന്തം ദോഷകരമാണ്. വിറക്, ഉമി എന്നിവ ലഭിക്കുന്നതും ഇഴ ജന്തുക്കളെ കാണുന്നതും നല്ലതല്ല. കിളക്കുമ്പോൾ കിട്ടുന്നത് ചെങ്കൽ കട്ടകളാണെങ്കിൽ നല്ലതാണ്. 
 
വീടുവെക്കാൻ അനുയോജ്യമായ ഭൂമിയാണോ എന്ന് തിരിച്ചറിയാൻ മറ്റൊരു മാർഗം കൂടിയുണ്ട്, സ്ഥലത്തിന്റെ ഒത്ത മധ്യത്തിൽ ഒരു കുഴി കുത്തി അതിൽ നിന്നെടുത്ത മണ്ണ് തിരിച്ച് കുഴിയിലേക്ക് തന്നെ ഇടുമ്പോൾ മണ്ണ് ബാക്കി വരുന്നുണ്ടെങ്കിൽ അത് വീടു വക്കാൻ ഉത്തമമായ ഭൂമിയാണ്. മറിച്ചാണെങ്കിൽ അവിടെ വീടു പണിയാതിരിക്കുന്നതാണ് നല്ലത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഹനുമാന്‍ സ്വാമിക്ക് പ്രിയം വെറ്റില മാലയോടാണ്; അതിനു പിന്നിലുള്ള കഥ ഇതാണ്

ബ്രഹ്‌മചര്യം കത്തു സൂക്ഷിക്കുന്നവരുടെ ആ‍രാധന പാത്രമാണ് ഹനൂമാൻ സ്വാമി. വിശ്വാസമുള്ളവരും ...

news

ദോഷങ്ങളകലാൻ ആയില്യ വ്രതം!

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും ...

news

ആരെയും അമ്പരപ്പികുന്ന വലിയ വീടാണോ നിങ്ങളുടെ സ്വപ്നം ? എങ്കിൽ ഇക്കാര്യം അറിയതെ പോകരുത് !

വീടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് നമ്മൾ. അതിൽ എത്ര മുറികൾ വേണം പൂമുഖം ...

news

കാർത്തിക കീർത്തി കേൾക്കും, പക്ഷേ കാരണം ഇവരാണ്...

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. ഉത്തമമായ ...

Widgets Magazine