സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (17:23 IST)
വീടുകളില്‍ വാസ്തു പ്രകാരം ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഇടമാണ് അഗ്‌നികോണ്‍. വീടുകളില്‍ അടുക്കള പണിയുന്നതിനുള്ള ഉത്തമ സ്ഥാനമാണിത്. എന്നാല്‍ അഗ്‌നികോണില്‍ മുറികള്‍ പണിത് കാണാറുണ്ട്. അത് അത്യന്തം ദോഷകരമാണ്. വാസ്തുവിന്റെ തെക്ക് കിഴക്കേ മൂലയാണ് അഗ്‌നികോണ്‍. അഗ്‌നി ദേവനാണ് ഈ ദിക്കിന്റെ അധിപന്‍. അഗ്‌നികോണില്‍ വരുത്തുന്ന ചെറിയ പിഴവു പോലും വലിയ ദോഷങ്ങള്‍ക്ക് വഴിവക്കും.
സുര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടമായിരിക്കണം അടുക്കള എന്ന് വാസ്തു ശാസ്ത്രത്തില്‍ കൃത്യമായി പറയുന്നുണ്ട്. വടക്ക് കിഴക്ക്, തെക്ക് കിഴക്ക് മൂലകളാണ് അടുക്കള പണിയാന്‍ ഉത്തമം. വീടിന്റെ കോണുകളില്‍ കുറിമുറികള്‍ പണിയാന്‍ പാടില്ല. അഗ്‌നി കോണില്‍ കുളിമുറികള്‍ പണിയുന്നത് അത്യന്തം ദോഷകരമാണ്. വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയും ഈ ഭാഗത്ത് സ്ഥാപിക്കരുത്. പൂജാമുറികള്‍ക്ക് ഒട്ടും അനുയോജ്യമായ ഇടമല്ല അഗ്‌നികോണ്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.