Widgets Magazine
Widgets Magazine

വീട്ടിൽ സമാധാനവും സന്തോഷവും കളിയാടും... പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം !

വെള്ളി, 21 ജൂലൈ 2017 (13:05 IST)

Widgets Magazine
Vastu ,  Vastu Tips, house, home,  വാസ്തു ,  വീട് ,  വാസ്തു ശാസ്ത്രം

നേരത്തെ തന്നെ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ തന്നെ നമുക്ക് വീടിനെ സ്വര്‍ഗ്ഗ സമാനമാക്കി മാറ്റാന്‍ കഴിയും. ഇതിനായി, വീട് പണിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ വാസ്തു ശാസ്ത്രത്തെയും കൂട്ടുപിടിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാന പ്രവേശന വഴിക്ക് എതിരെ ആരാധനാലയം, മരം, തുറന്ന ഓട, കോടതി, ജയില്‍, വെദ്യുത-ടെലഫോണ്‍ പോസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നത് ശുഭമല്ലെന്നാണ് വാസ്തു പറയുന്നത്. 
 
ചതുപ്പ് നിലം വീട് വയ്ക്കാന്‍ അനുയോജ്യമല്ല. പണ്ട് ശ്മശാനമായിരുന്ന ഇടവും കറുത്ത ചെളിയുള്ളതുമായ സ്ഥലങ്ങളും വീട് പണിക്ക് അനുയോജ്യമല്ല. വീട് വയ്ക്കുന്ന ഭൂമി 12 അടിവരെ കുഴിച്ച് മണ്ണിനെ കുറിച്ച് വാസ്തു വിദഗ്ധരുടെ അഭിപ്രായം അറിയണം. പ്രധാന ഗേറ്റ് അകത്തേക്ക് തുറക്കുന്ന രീതിയിലായിരിക്കണം നിര്‍മ്മിക്കേണ്ടത്. പൂജാമുറി ഒരുക്കുന്നുണ്ടെങ്കില്‍ അത് പ്രധാന വാതിലിന് മുന്നിലായിരിക്കരുത്. പൂജാമുറി അടുക്കളയോടും ബാത്ത് റൂമിനോടും അടുത്താവരുതെന്ന കാര്യവും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
 
സ്റ്റെയര്‍കെയ്സുകള്‍ ഉണ്ടെങ്കില്‍ അത് തെക്ക് പടിഞ്ഞാറ് മൂലയിലായിരിക്കാന്‍ ശ്രദ്ധിക്കണം. പടികള്‍ കിഴക്ക് ദിക്കിന് അഭിമുഖമായിരിക്കുന്നതാണ് ഉത്തമം. ഇടവിട്ടുള്ള ഗ്രില്ലുകളാണ് ബാല്‍ക്കണികള്‍ക്ക് ഉത്തമം. സ്ഥലം ലാഭിക്കാനായി സ്റ്റെയര്‍കെയ്സിനു കീഴെ ടോയ്‌ലറ്റുകളോ മുറികളോ പണിയുന്ന പ്രവണത നമുക്കിടയിലുണ്ട്. എന്നാല്‍, വാസ്തു ശാസ്ത്രം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കുക. വടക്ക് പടിഞ്ഞാറ് ദിക്കില്‍ വാഷ് ബേസിനുകളും ടാപ്പുകളും വയ്ക്കാം. ഈ ദിക്ക് തന്നെയാണ് കണ്ണാടികള്‍ തൂക്കാനും നല്ലത്. 
 
റഫ്രിജറേറ്റര്‍ വീടിന്റെ വടക്ക് പടിഞ്ഞാറായി സ്ഥാപിക്കാം. ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ വീടും പ്രകൃതിയുമായുള്ള സൌഹാര്‍ദ്ദപരമായ സന്തുലനം ഉറപ്പാക്കും. പ്രകൃതിയുമായി വീടിന്‍റെ അന്തരീക്ഷവും യോജിച്ചു പോവുന്നത് മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും ആരോഗ്യകരമായ ഊര്‍ജ്ജം വീടിനുള്ളില്‍ നിറയാനും അവസരമൊരുക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

എന്താണ് ലഗ്നം ? ലഗ്നാധിപനായ ഗ്രഹം ലഗ്നഭാവത്തെ നോക്കിയാല്‍ എന്ത് സംഭവിക്കും ?

ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളിലും വച്ച് പ്രത്യേകം പ്രാധാന്യത്തോടു കൂടി ...

news

ഇതാണോ നിങ്ങളുടെ ജനനസംഖ്യ ? എങ്കില്‍ ഒരു സംശയവും വേണ്ട... കോളടിച്ചു !

നിങ്ങളുടെ ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) ...

news

വാസ്തു നോക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ...

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ...

news

പൌര്‍ണമിയും അമാവാസിയും മാറിവരുന്ന സമയങ്ങളില്‍ നിങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാമോ ?

ജ്യോതിഷത്തില്‍ പൌര്‍ണ്ണമിക്കും അമാവാസിക്കും പരമപ്രധാനമായ സ്ഥാനമാണുള്ളത്. എന്താണ് ...

Widgets Magazine Widgets Magazine Widgets Magazine