Widgets Magazine
Widgets Magazine

വീടിന്റെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും ഒരേ നേര്‍രേഖയിലാണോ ? സംഗതി പ്രശ്നമാണ് !

ശനി, 12 ഓഗസ്റ്റ് 2017 (16:26 IST)

Widgets Magazine
Coulor ,  Home ,  House ,  Vastu ,  Astrology ,  Vastu Tips , വാസ്തു ,  ജ്യോതിഷം ,  നിറങ്ങള്‍ ,  വര്‍ണങ്ങള്‍ , കളര്‍ ,  വീട് ,  നിര്‍മ്മിതി

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. സമകാലിക ജീവിതത്തില്‍ സുഖകരമായ ദാമ്പത്യത്തിന്റെയും സ്വകാര്യതയുടെയും ഇടമാണ് കിടപ്പുമുറി. അതുകൊണ്ടുതന്നെ കിടപ്പുമുറിയുടെ കാര്യത്തിലും വാസ്തുവിന് വലിയ സ്ഥാനമാണുള്ളത്.
 
'രതികക്ഷ' എന്ന പേരിലാണ് പ്രധാന കിടപ്പുമുറി അറിയപ്പെടുന്നത്. ഇവിടെയാണ്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ ഉറങ്ങേണ്ടതെന്നാണ് വാസ്തു വിദഗ്ദര്‍ പറയുന്നത്. കന്നിമൂലയിലെ കിടപ്പ് മുറിയുടെ തറ അല്പം ഉയര്‍ത്തിക്കെട്ടുന്നത് നല്ലതാണ്. ദീര്‍ഘ ചതുരത്തിലായിരിക്കണം മുറിയുടെ രൂപകല്പന. വീട്ടിലെ പ്രധാന മുറിയിലേക്കു അതിഥികള്‍ കടന്നു വരുന്ന വേളയില്‍ കിടപ്പുമുറിയുടെ വാതിലില്‍കൂടി ഉള്‍വശം കാണരുതെന്നും വാസ്തു പറയുന്നു. 
 
ഇത്തരത്തില്‍ കാണാന്‍ ഇടയായാല്‍ ദമ്പതികള്‍ തമ്മിലുള്ള ഐക്യം തകരുമെന്നാണ് വിശ്വാസം. അതുപോലെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും നേര്‍രേഖയില്‍ വരരുതെന്നും വസ്തു അഭിപ്രായപ്പെടുന്നു. സ്വകാര്യത സൂക്ഷിക്കുന്ന തരത്തിലായിരിക്കണം കിടപ്പുമുറിയുടെ വാതില്‍ പണിയേണ്ടതെന്നും വാസ്തു വിദഗ്ദര്‍ പറയുന്നു. കിടപ്പുമുറിയില്‍ ഡ്രസ്സിംഗ് ടേബിള്‍ പാടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

അറിയാമോ ? എങ്ങനെയുള്ള മുറിയായിരിക്കണം അതിഥികള്‍ക്കായി ഒരുക്കേണ്ടതെന്ന് ?

ഇന്നത്തെ വീടുകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് അതിഥിമുറി. സമൂഹത്തിലെ നിങ്ങളുടെ ...

news

ഈ നിറങ്ങളാണോ വീടിന് നല്‍കിയിരിക്കുന്നത് ? എങ്കില്‍ അവിടെ ശാന്തിയും സമാധാനവും ഉറപ്പ് !

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അവയ്ക്ക് ...

news

വടക്ക് - കിഴക്ക് ഭാഗത്തായാണോ അടുക്കളയുടെ സ്ഥാനം ? ആരോഗ്യപ്രശ്നങ്ങള്‍ വിട്ടൊഴിയില്ല !

നല്ല ആരോഗ്യവും അതുപോലെ അഭിവൃദ്ധിയും നല്കുന്നതായിരിക്കും താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു. ...

news

നിലവിളക്കിന് പുറംതിരിഞ്ഞിരുന്ന് പഠിക്കരുതെന്നാണ് ശാസ്ത്രം പറയുന്നത്... എന്തുകൊണ്ട് ?

ജ്യോതിഷതത്വമനുസരിച്ച് ഗൃഹത്തിന്റെ ഐശ്വര്യത്തില്‍ നിലവിളക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. ...

Widgets Magazine