Widgets Magazine Widgets Magazine

വീടിന്റെ തറയേക്കാള്‍ ഉയരത്തിലാണോ തുളസിത്തറ നില്‍ക്കുന്നത് ? സൂക്ഷിക്കണം... ദോഷമാണ് !

ശനി, 29 ജൂലൈ 2017 (17:31 IST)

Widgets Magazine
Home ,  House ,  Tree ,  Vastu ,  Astrology ,  Home Construction ,  Vastu Tips , Nadumuttam , വൃക്ഷങ്ങള്‍ ,  മരം ,  ഗൃഹ നിര്‍മ്മാണം,  വാസ്തു ,  വാസ്തു ശാസ്ത്രം ,  ജ്യോതിഷം ,  വീട് , നടുമുറ്റം, തുളസിത്തറ ,  മുല്ലത്തറ

പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക വീടുകളുടേയും നടുവിലായി നടുമുറ്റം ഉണ്ടാകാറുണ്ട്. ഈ നടുമുറ്റത്തിന്റെ വടക്കു-കിഴക്കേ മൂലയിലായിരിക്കണം മുല്ലത്തറയുടെ സ്ഥാനമെന്നാ‍ണ് വാ‍സ്തു പറയുന്നത്. നടുമുറ്റത്തല്ലെങ്കില്‍പോലും വീടിന്റെ വടക്കുകിഴക്കെ മുറ്റത്താണ്‌ വേണ്ടതെന്നാണ് വാസ്തു ആചാ‍ര്യന്മാര്‍ പറയുന്നത്‌. 
 
ഇപ്പോള്‍ ഉള്ള ഒട്ടു മിക്ക വീടുകളും ഏകശാലയാണ്. ഇത്തരം വീടുകള്‍ക്ക് തെക്കിനിപ്രാധാന്യം അല്ലെങ്കില്‍ പടിഞ്ഞാറ്റിനിയാണ് പ്രാധാന്യം എന്നതാണ് തത്വം. വീടിന്റെ വടക്കുവശത്താണ്‌ അങ്കണം നിര്‍മ്മിക്കുന്നത് എന്നതാണ് തെക്കിനി പ്രാധാന്യമായ വീട് എന്നതിനര്‍ഥം. അതിനാല്‍ തെക്കിനിപ്പുര മാത്രമുള്ള വീടുകളില്‍ വടക്കേമുറ്റത്ത്‌ മദ്ധ്യത്തില്‍നിന്നു കിഴക്കോട്ടുമാറിയായിരിക്കണം പണിയേണ്ടത്‌.
 
വീടിന്റെ അങ്കണം കിഴക്കുവശം എന്ന രീതിയില്‍ വരുന്നതിനെയാണ് പടിഞ്ഞാറ്റിനി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പടിഞ്ഞാറുള്ള വീടുകള്‍ക്ക് കിഴക്കേ മുറ്റത്ത്‌ മദ്ധ്യത്തില്‍ നിന്നും വടക്കുമാറിയാണ്‌ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്നും വാസ്തു പറയുന്നു‌. എവിടെയാണെങ്കിലും വീടിന്റെ തറയുടെ ഉയരത്തേക്കാള്‍ കൂടുതലാകരുത് തുളസിത്തറയുടെ ഉയരമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.   
 
തെക്കിനിയുടെ വടക്കേ മുറ്റത്തു നിര്‍മ്മിക്കുന്ന തുളസിത്തറയുടെ തെക്കേഭാഗത്ത്‌ വീട്ടില്‍ നിന്നും കാണുന്ന രീതിയിലാണ്‌ വിളക്കുകൊളുത്താനുള്ള സ്ഥാനമൊരുക്കേണ്ടത്‌. അതുപോലെത്തന്നെ വീടിന്റെ കിഴക്കേ മുറ്റത്തുള്ള തുളസിത്തറയില്‍ തുളസിത്തറയുടെ പടിഞ്ഞാറുഭാഗത്ത്‌ വീട്ടില്‍നിന്നു കാണുന്നരീതിയില്‍ വിളക്ക്‌ കൊളുത്തുന്നതിനുള്ള സൗകര്യവുമൊരുക്കണം. അതായത് വിളക്ക് വീടിന് അഭിമുഖമായി വരണമെന്നു സാരം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാന്‍ ഇതാ ചില എളുപ്പ വഴികള്‍ !

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ...

news

വീട്ടില്‍ നടുമുറ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക ഗൃഹത്തിന്റെയും നടുവിലായി നടുമുറ്റം ഉണ്ടായിരിക്കും. ...

news

ഉറപ്പിച്ചോളൂ... ഇങ്ങനെയുള്ള ഭൂമിയിലാണ് വീട് വയ്ക്കുന്നതെങ്കില്‍ ദുഷ്കീര്‍ത്തിയാണ് ഫലം !

ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. അതുകൊണ്ടു തന്നെ വീട് വയ്ക്കാനുള്ള ഭൂമിയുടെ ...

news

അറിഞ്ഞോളൂ... ഈ വൃക്ഷങ്ങളൊന്നും ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യമല്ല !

ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് ...

Widgets Magazine Widgets Magazine