വാലന്‍റീന്‍ പ്രതീകം

WEBDUNIA|
ക്യൂപിഡ്
പ്രണയത്തിന്‍െറ ദേവനാണ് ക്യൂപിഡ്. വീനസിന്‍െറ പുത്രന്‍. പ്രേമത്തിന്‍െറ മലരന്പ് കൊണ്ട് ഹൃദയങ്ങളില്‍ പ്രണയത്തിന്‍െറ വസന്തം തീര്‍ക്കുന്നു ക്യൂപിഡ്. പ്രണയപാശത്തില്‍ മോഹബന്ധരാക്കി യുവതീ-യുവാക്കളെ ക്യൂപിഡ് തെല്ലൊന്നുമല്ല വലയ്ക്കുന്നത്. റോമന്‍ കഥയനുസരിച്ച് ക്യൂപിഡിന്‍െറ പേര് ഇറാസ് എന്നാണ്. ഹിന്ദുധര്‍മ്മ മനുസരിച്ച് കാമദേവനാണ് പ്രേമത്തിന്‍െറ പ്രതീകം. കാമദേവന് മലരന്പന്‍ എന്ന വിശേഷണം കൂടിയുണ്ട്.

*************

ലവ് ബേര്‍ഡ്
പ്രണയത്തിന്‍െറ മറ്റൊരു പ്രതീകമാണ് ലവ് ബേര്‍ഡ്. ഇണ പിരിയാത്ത ഈ കൊച്ചു പക്ഷികളുടെ പേരിട്ട് പലപ്പോഴും കാമുകീ കാമുകന്മാരെ നാം വിളിക്കാറുണ്ട്. കവി പാടുന്നു - കൊക്കുരുമ്മീടും ഇട പക്ഷികള്‍ പോലെ / പ്രേമഭിക്ഷയന്യോന്യം യാചിക്കുന്ന പോലെ.

പ്രണയത്തിന്‍െറ ഉത്തമ പ്രതീകമായി തന്നെ ലവ് ബേര്‍ഡ്സ് നിലകൊള്ളുന്നു. പ്രണയദിനത്തില്‍ ഏറ്റവും കൂടുതല്‍ കൈമാറപ്പെടുന്ന മറ്റൊരു സമ്മാനം കൂടിയാണിത്. പ്രണയത്തിന്‍െറ കഥ പറയുന്ന ഒരു സിനിമയ്ക്ക് ഈ പേരിട്ടത് യാദൃശ്ഛികമല്ലെന്നു മനസ്സിലായോ. അല്ലെ.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :