റെയ്‌നാ തോമസ്|
Last Updated:
ശനി, 1 ഫെബ്രുവരി 2020 (13:55 IST)
സെൻസെക്സ് 582.87 പോയിന്റ് ഇടിഞ്ഞ് 40,140.62 എന്ന നിലയിൽ ആയി. കമ്പനികൾക്കും വ്യക്തികൾക്കുമുള്ള ടാക്‌സ് ഇളവുകളും മാർക്കറ്റുകളെ ഉണർത്തിയില്ല.
ആദായ നികുതി ഘടനയിൽ മാറ്റം വരുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. 5 മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതൽ 12.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതിയെന്നത് 20 ശതമാനം നികുതിയായി കുറഞ്ഞു.
അതേസമയം, 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. 15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 ശതമാനം നികുതി നൽകണം. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷൂറൻസ് ഏർപ്പെടുത്തും. നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %.
ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി.