ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്

Budget 2020, Live Budget Malayalam, Budget News Malayalam, Nirmala Sitaraman, Live Budget 2020 In Malayalam, Budget News In Malayalam, Live Budget 2020, Budget News 2020, Budget News & highlights, Budget Highlights 2020, Union Budget 2020, Rail Budget 2020, ബജറ്റ് 2020, ഇന്ത്യാ കേന്ദ്ര ബജറ്റ്, സാമ്പത്തിക സർവേ 2020, ബജറ്റ് പ്രസംഗങ്ങൾ, നിർമ്മല സീതാരാമൻ, ബജറ്റ്, ബജറ്റ് ലൈവ്, റെയില്‍ ബജറ്റ്, റയില്‍ ബജറ്റ്, ബഡ്‌ജറ്റ് 2020
ജോര്‍ജി സാം| Last Modified ശനി, 1 ഫെബ്രുവരി 2020 (13:11 IST)
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്നും മന്ത്രി. അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്. മൂലധന നിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ക്ക് വിപണിയെ സമീപിക്കാം. ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കും. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. കമ്പനിനിയമങ്ങള്‍ ഭേദഗതി ചെയ്യും. സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം. വിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കും.

ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്‌റ്റിക്കല്‍ ഫൈബര്‍ നെറ്റുവര്‍ക്ക് കണക്ഷന്‍. ഗ്രാമ പഞ്ചായത്തുകള്‍ മുതല്‍ എല്ലാ പൊതുസ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍. 2022ലെ ജി20 ഉച്ചകോടി ഇന്ത്യയിലായിരിക്കും. അതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായി 100 കോടി. ഏഷ്യന്‍, ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരം. ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു.

100 പുതിയ വിമാനത്താവളങ്ങള്‍. 150 പുതിയ ട്രെയിനുകള്‍. ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍. റെയില്‍‌വേ ട്രാക്കുകളില്‍ സോളര്‍ പാനലുകള്‍. ഊര്‍ജ്ജമേഖലയ്ക്ക് 22000 കോടി.
വനിതാക്ഷേമത്തിന് 28600 കോടി. പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന നിലവാരം. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണ്ണയിക്കുന്നതിന് ദൌത്യസംഘം. 35000 കോടി രൂപ പോഷകാഹാര വിതരണത്തിന്.

2025നകം ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ആയുഷ്‌മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ കൂടി ആയുഷ്‌മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്. ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍ കൂടി. ആരോഗ്യമേഖലയ്ക്ക് 69000 കോടി.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. നബാര്‍ഡ് റീഫിനാന്‍സിംഗ് സിസ്റ്റം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം.

വനിതാ സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധാന്യ‌ലക്ഷ്മി പദ്ധതി. 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.

രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി ...

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു
യെമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...