യൂണിയന്‍ ബജറ്റ് 2018: കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി

ന്യൂഡല്‍ഹി, വ്യാഴം, 1 ഫെബ്രുവരി 2018 (11:39 IST)

Live Budget Malayalam, Budget News Malayalam, Live Budget 2018 In Malayalam, Budget News In Malayalam

കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി നടപ്പാക്കുമെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ പറയുന്നു. ഇതിനായി 500 കോടി വകയിരുത്തി. താങ്ങുവില ഒന്നരമടങ്ങാക്കും. 10000 കോടിയുടെ മത്സ്യ-മൃഗ സംരക്ഷണ ഫണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. 
 
എട്ടുകോടി വനിതകള്‍ക്ക് സൌജന്യ പാചകവാതകം നല്‍കും. ഗ്രാമീണ മാര്‍ക്കറ്റുകള്‍ക്ക് 2000 കോടി. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ 75000 കോടി രൂപയായി ഉയരും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യ ക്ഷീര മേഖലയിലും നടപ്പാക്കും. 4 കോടി പാവപ്പെട്ടവര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍. രണ്ടുകോടി ശുചിമുറികള്‍ സ്ഥാപിക്കും. 
 
ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 ശതമാനം വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നു. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. അടിസ്ഥാന വികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ദ്ധിക്കും. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും - ധനമന്ത്രി വ്യക്തമാക്കി. 
 
പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കും. വയോജനക്ഷേമവും അടിസ്ഥാനവികസനവും ലക്‍ഷ്യങ്ങളാണ്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വളര്‍ച്ചയ്ക്ക് വഴിതുറന്നു. രാജ്യം അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

യൂണിയന്‍ ബജറ്റ് 2018: ഫുഡ് പ്രൊസസിംഗ് സെക്ടറിന് 1400കോടിയും അഗ്രിമാര്‍ക്കറ്റ് ഡെവലപ്‌മെന്റിന് 2000 കോടിയും പ്രഖ്യാപിച്ചു

കേന്ദ്ര സര്‍ക്കാരിന്റ അവസാന പൂര്‍ണ ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിച്ചു ...

news

യൂണിയന്‍ ബജറ്റ് 2018: കാർഷിക വിപണിക‌ൾക്കായി 2000 കോടി

രാജ്യത്തെ കാർഷികോത്പാദനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ...

news

യൂണിയന്‍ ബജറ്റ് 2018: ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകും

ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ...

news

യൂണിയന്‍ ബജറ്റ് 2018: കർഷകരുടെ വരുമാനം ഇരട്ടിയാക്കും

രാജ്യത്തെ കാർഷികോത്പാദനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ...

Widgets Magazine