Widgets Magazine
Widgets Magazine

യൂണിയന്‍ ബജറ്റ് 2018: കർഷകരുടെ വരുമാനം ഇരട്ടിയാക്കും

വ്യാഴം, 1 ഫെബ്രുവരി 2018 (11:19 IST)

Widgets Magazine

രാജ്യത്തെ കാർഷികോത്പാദനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയിൽ. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ജയ്റ്റ്ലി. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 
 
കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
 
അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് രാവിലെ 11നു ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നിരത്തിലെ തരംഗമാകാന്‍ ഫോര്‍ഡിന്റെ പുതിയ സിയുവി ‘​ഫ്രീസ്റ്റൈല്‍’ വിപണിയിലേക്ക് !

പുതിയ കോം‌പാക്റ്റ് യൂട്ടിലിറ്റി വെഹിക്കിളുമായി ഫോ​ർ​ഡ് മോ​ട്ടോ​ർസ് ഇന്ത്യയിലേക്ക്‌‍. ...

news

യൂണിയന്‍ ബജറ്റ് 2018: ഇത്തവണത്തേത് നല്ല ബജറ്റ് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി

ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല. ...

news

ലോക്‍സഭാ തെരഞ്ഞെടുപ്പും ജിഎസ്ടിയും; ബജറ്റില്‍ കണ്ണുവെച്ച് രാജ്യം

2019ല്‍ നടക്കാന്‍ പോകുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബിജെപി ...

news

ഇത്തവണത്തെ കേന്ദ്ര ബജറ്റ് സര്‍ക്കാരിനും മോദിക്കും നിര്‍ണായകം - പ്രശ്‌നങ്ങള്‍ നിസാരമല്ല

സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ...

Widgets Magazine Widgets Magazine Widgets Magazine