നെറ്റിയിൽ വെടിയേറ്റിട്ടും മരിക്കാത്ത നായിക, മുല്ലപ്പൂ ഫസ്റ്റ് എയിഡായി നൽകുന്ന നായകൻ!

‘തിരുനെറ്റിയില്‍ വെടിയേറ്റാല്‍ ഉടന്‍ മുല്ലപ്പൂ ചൂടുക’; തമിഴ് സീരിയലിലെ ഒരു രംഗത്തിന് ട്രോളോട് ട്രോള്‍

aparna shaji| Last Modified തിങ്കള്‍, 25 ജൂലൈ 2016 (13:11 IST)
'ചന്ദ്രലേഖ' എന്ന തമിഴ് സീരിയലാണ് ട്രോളർമാരുടെ ഇപ്പോഴത്തെ ഇര. തിരുനെറ്റിയിൽ വെടിയേറ്റി‌ട്ടും മരിക്കാതെ നായകനോട് സംസാരിക്കുന്ന നായികയാണ് രംഗത്തിലുള്ളത്. നെറ്റിയിൽ വെടിയേറ്റിട്ടും മരിക്കാത്ത മരണമാസ്സാണെന്നാണ് പറയുന്നത്. ഉദയഭാരതി എന്ന യൂസറാണ് ഫെയ്‌സ്ബുക്കിലൂടെ സിരിയയിലെ രംഗം പങ്കുവെച്ചത്. ഇത് വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു. ഒന്‍പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ കണ്ടത്. 18,462 പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.

രസകരമായ ചില ട്രോളുകൾ കാണാം:








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :