നിയമവിരുദ്ധമായി സിനിമകൾ ഓൺലൈനില്‍: 363 കോടി രൂപയുടെ കിക്കാസ് ടോറന്റ് പൂട്ടിച്ചു

നിയമവിരുദ്ധമായി സിനിമകളും സംഗീതവും പകർത്തി ഓൺലൈനിൽ വിൽക്കുന്ന ഏറ്റവും വലിയ വെബ്സൈറ്റ് കിക്കാസ് ടോറന്റ് പൂട്ടിച്ചു.

kickass, torrents, online കിക്കാസ്, ടോറന്റ്, ഓൺലൈന്‍
സജിത്ത്| Last Modified ഞായര്‍, 24 ജൂലൈ 2016 (14:36 IST)
നിയമവിരുദ്ധമായി സിനിമകളും സംഗീതവും പകർത്തി ഓൺലൈനിൽ വിൽക്കുന്ന ഏറ്റവും വലിയ വെബ്സൈറ്റ് കിക്കാസ് ടോറന്റ് പൂട്ടിച്ചു. ഏകദേശം 100 കോടി ഡോളറിന്റെ വ്യാജ പകർപ്പുകൾ ഓൺലൈനിൽ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഈ നടപടി.

കിക്കാസിന്റെ മേധാവിയെന്നു കരുതുന്ന യുക്രെയ്ൻ പൗരൻ അർട്ടം വോളിനെ പോളണ്ടിൽ അറ‌സ്റ്റ് ചെയ്തു. അനധികൃത സ്വത്തുസമ്പാദനത്തിനും പകർപ്പാവകാശ നിയമ ലംഘനത്തിനുമായി നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് അർട്ടം വോള്‍.

ഏറ്റവും കൂടുതൽ സന്ദർശകരുള്ള വെബ്സൈറ്റുകളുടെ പട്ടികയിൽ അറുപത്തിയൊമ്പതാം സ്ഥാനമാണ് കിക്കാസിനുള്ളത്. തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ ഓൺലൈനിൽ ലഭ്യമാക്കുന്ന ഈ സൈറ്റ് 28 ലോകഭാഷകളിലുണ്ടെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :