കെ ആര് അനൂപ്|
Last Modified ശനി, 17 ജൂലൈ 2021 (13:02 IST)
ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും ടെലിവിഷന്‍ നടിയും മോഡലുമായ ദിഷ പാര്‍മറും വിവാഹിതരായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാണം.
ഒടുവില്‍ അവര്‍ വിവാഹിതരായി. ബിഗ് ബോസില്‍ അതിഥിയായെത്തിയ ടെലിവിഷന്‍ നടിയും മോഡലുമായ ദിഷ പാര്മറിനോട് രാഹുല്‍ പ്രണയം തുറന്നു പറയുകയായിരുന്നു. പിന്നീട് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ദിഷയോട് വിവാഹാഭ്യര്‍ഥനയും രാഹുല്‍ നടത്തി.ബുധനാഴ്ച മെഹന്ദി ചടങ്ങും വ്യാഴാഴ്ച ഹല്‍ദി, ചൂദ ചടങ്ങുകളും നടന്നു.നിലവിലെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
വിവാഹത്തിനുശേഷം ഇന്ന് ഒരു റിസപ്ഷനും അവര്‍ ഒരുക്കിയിട്ടുണ്ട്.