‘എന്‍റെ ചോര തിളയ്ക്കുന്നു’ - നികേഷ്കുമാര്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍

ശനി, 18 മാര്‍ച്ച് 2017 (17:04 IST)

Widgets Magazine
M V Nikeshkumar, Nikesh, Reporter, Channel, News, Talk Show, എം വി നികേഷ്കുമാര്‍, നികേഷ്, റിപ്പോര്‍ട്ടര്‍, ചാനല്‍, വാര്‍ത്ത, സംവാദം

ഇടക്കാലത്തെ രാഷ്ട്രീയ പരീക്ഷണത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്‍ടര്‍ എം വി നികേഷ്കുമാര്‍ വീണ്ടും ടിവി സ്ക്രീനിലേക്ക്. നികേഷ് അവതരിപ്പിക്കുന്ന പുതിയ ടോക്‍ഷോ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഉടന്‍ ആരംഭിക്കും.
 
‘എന്‍റെ ചോര തിളയ്ക്കുന്നു’ എന്നാണ് ടോക്‍ഷോയുടെ പേര്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഒമ്പതുമണിക്കായിരിക്കും നികേഷിന്‍റെ ഷോ സം‌പ്രേക്ഷണം ചെയ്യുക.
 
ഈ ടോക്‍ഷോയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഓരോ ദിവസത്തെയും പ്രധാന സംഭവമായിരിക്കും ‘എന്‍റെ ചോര തിളയ്ക്കുന്നു’ ചര്‍ച്ച ചെയ്യുക. സംഭവം നടന്ന സ്ഥലത്തെത്തി നടത്തുന്ന ലൈവ് സംവാദത്തില്‍ ജനങ്ങളുടെയും അതിഥികളുടെയും പങ്കാളിത്തമുണ്ടാവും. വിവിധ സ്റ്റുഡിയോകളില്‍ നിന്നും അതിഥികള്‍ സംവാദത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ ലൈവ് ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കണമെന്ന വെല്ലുവിളി അതിഥികള്‍ക്കുണ്ടാകും എന്നതാണ് ഷോയുടെ ഹൈലൈറ്റ്.
 
വരുന്ന തിങ്കളാഴ്ച മുതല്‍ എന്‍റെ ചോര തിളയ്ക്കുന്നു പ്രേക്ഷകര്‍ക്ക് കാണാനാകും. സാധാരണ ഒമ്പതുമണി ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ജനപങ്കാളിത്തത്തോടെയുള്ള ചൂടേറിയ സംവാദം സാധ്യമാക്കുന്നതിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് നികേഷ്കുമാര്‍ വീണ്ടും പ്രിയ വാര്‍ത്താവതാരകനാകുമെന്നതില്‍ സംശയമില്ല.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ടി വി ടൈം

news

“അഴിച്ച് കാണിച്ച് തരാം, പിന്നെ ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ടല്ലോ”; മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി - ദൃശ്യങ്ങള്‍

ഭൂരിഭാഗം സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ആണുങ്ങളുടെ തുറിച്ച് നോട്ടം. ...

news

സോണി ബിബിസി എര്‍ത്ത് ഇന്ത്യയില്‍, മാര്‍ച്ച് ആറുമുതല്‍ സംപ്രേഷണം

സോണി ബിബിസി എര്‍ത്ത് ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. ...

news

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ !

ഏവരിലും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ടൈംസ് നൌ ചാനലില്‍ നിന്നുള്ള അര്‍ണബ് ഗോസ്വാമിയുടെ ...

news

മോദി ചരിത്രം സൃഷ്ടിച്ചു; അർണാബ് ഗോസ്വാമി വീണ്ടും ടൈംസ് നൗവിൽ പാഞ്ഞെത്തി!

ടൈംസ് നൗവിൽ നിന്ന് രാജിവച്ച അർണാബ് ഗോസ്വാമിയെക്കുറിച്ചാണ് കഴിഞ്ഞ ഒരാഴ്ചയോളമായി ...

Widgets Magazine