രാഹുല്‍ ഗാന്ധിക്ക് നേരേ ചെരുപ്പേറ്‌; പ്രതി മാധ്യമപ്രവര്‍ത്തകന്‍

രാഹുല്‍ ഗാന്ധിയെ ചെരുപ്പെറിഞ്ഞു; സംഭവം റോഡ്‌ഷോയ്ക്കിടെ

Rahul Gandhi, UP, Media, Reporter, Police, Arrest, Jayalalitha, രാഹുല്‍ ഗാന്ധി, ചെരുപ്പേറ്, ഉത്തര്‍പ്രദേശ്, മാധ്യമപ്രവര്‍ത്തകന്‍, പൊലീസ്, അറസ്റ്റ്, ജയലളിത
ലക്നൌ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (15:13 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് രാഹുലിന് നേര്‍ക്ക് ചെരുപ്പേറുണ്ടായത്.

ചെരുപ്പ് രാഹുല്‍ഗാന്ധിയുടെ ശരീരത്തില്‍ പതിച്ചില്ല. ചെരുപ്പെറിഞ്ഞ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാധ്യമപ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് സൂചന.

രാഹുല്‍ ഗാന്ധിക്കെതിരായ പ്രതിഷേധത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. എന്തായാലും പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ രാഹുലിനുള്ള സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :