അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ !

വെള്ളി, 13 ജനുവരി 2017 (19:48 IST)

Widgets Magazine
Republic, Arnab Goswami, Times Now, UP, Modi,  റിപ്പബ്ലിക്, അര്‍ണബ് ഗോസ്വാമി, ടൈംസ് നൌ, ഉത്തര്‍‌പ്രദേശ്, മോദി

ഏവരിലും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ടൈംസ് നൌ ചാനലില്‍ നിന്നുള്ള അര്‍ണബ് ഗോസ്വാമിയുടെ രാജി. അര്‍ണബിന്‍റെ ആരാധകരില്‍ ഇത് കടുത്ത നിരാശയാണുണ്ടാക്കിയത്. ടൈംസ് നൌവിന്‍റെ ന്യൂസ് അവറുകളില്‍ ഗോസ്വാമിയുടെ സാന്നിധ്യം ഇല്ലാത്തത് വലിയ ശൂന്യത തന്നെയാണ് സൃഷ്ടിച്ചത്.
 
എന്തായാലും അര്‍ണബ് ഗോസ്വാമിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. അദ്ദേഹത്തിന്‍റെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. റിപ്പബ്ലിക്കിന്‍റെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ ആരംഭിച്ചുകഴിഞ്ഞു.
 
ഉത്തര്‍‌പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ന്യൂസ് അവര്‍ പോലെ രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു ടോക് ഷോ ഗോസ്വാമി റിപ്പബ്ലിക്കിലും ആരംഭിക്കും.
 
ടൈംസ് നൌവിന്‍റെ വരുമാനത്തിന്‍റെ അറുപത് ശതമാനവും ന്യൂസ് അവര്‍ പ്രോഗ്രാമില്‍ നിന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും റിപ്പബ്ലിക് ചാനല്‍ ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്കിടയില്‍ വലിയ മത്സരം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ടി വി ടൈം

news

മോദി ചരിത്രം സൃഷ്ടിച്ചു; അർണാബ് ഗോസ്വാമി വീണ്ടും ടൈംസ് നൗവിൽ പാഞ്ഞെത്തി!

ടൈംസ് നൗവിൽ നിന്ന് രാജിവച്ച അർണാബ് ഗോസ്വാമിയെക്കുറിച്ചാണ് കഴിഞ്ഞ ഒരാഴ്ചയോളമായി ...

news

‘ഇന്ത്യ വാണ്ട്സ് ടു നോ’, അര്‍ണാബ് ഇനിയെന്തുചെയ്യും?

‘കളി തുടങ്ങുന്നതേയുള്ളൂ’ ടൈംസ് നൌവിന്‍റെ ഓഫീസില്‍ തന്‍റെ സഹപ്രവര്‍ത്തകരുമൊത്തുള്ള അവസാന ...

news

പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തുന്ന സീരിയല്‍ ഭൂതങ്ങളെ ഒഴിവാക്കൂ... കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തൂ

നമ്മുടെ കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നവയാണ് ഇന്നത്തെ ടി വി ...

news

തിയേറ്ററിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം, കോടികള്‍ നേടി റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുന്ന മോഹന്‍ലാല്‍ ചിത്രം 23ന് ടിവിയില്‍ !

മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മെഗാഹിറ്റായ ‘ജനതാ ഗാരേജ്’ ദീപാവലിക്ക് ടി വി ...

Widgets Magazine