അര്‍ണാബിന് പകരമെത്തുന്നത് ഒരു വമ്പന്‍ ‘പുലി’യാണ്; ടൈംസ് നൌവില്‍ പുതിയ നീക്കങ്ങള്‍!

അര്‍ണാബ് പോയാല്‍ പോകട്ടെ, ടൈംസ് നൌവിലേക്ക് ഒരു വമ്പന്‍ ‘പുലി’യെത്തുന്നു!

 Arnab Goswami quits Times Now , Arnab Goswami, Rahul Shivshankar , Times Now Editor in chief , Times Now , ടൈംസ് ഓഫ് ഇന്ത്യ , രാഹുല്‍ ശിവശങ്കര്‍ , അര്‍ണാബ് ഗോസ്വാമി , ഹെഡ്‌ലൈന്‍‌സ് ടുഡെ, ടൈംസ് നൌ, ഇന്ത്യ ടുഡെ, ന്യൂസ് എക്‍സ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (14:46 IST)
എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍ അര്‍ണാബ് ഗോസ്വാമിക്ക് പകരക്കാരനായി ടൈംസ് നൌവില്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ പതിനഞ്ചിന് അര്‍ണാബിന് പകരമായി അദ്ദേഹം പുതിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കുമെന്നാണ് സൂചന.

ന്യൂസ് എക്‍സില്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആണ് രാഹുല്‍. കൂടാതെ അര്‍ണാബിന്റെ കീഴില്‍ ടൈംസ് നൌവിലും ജോലി ചെയ്‌തിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി രാഹുല്‍ മാധ്യമരംഗത്ത് സജീവമായിട്ടുണ്ട്. ഹെഡ്‌ലൈന്‍‌സ് ടുഡെ, ടൈംസ് നൌ, ഇന്ത്യ ടുഡെ, ന്യൂസ് എക്‍സ് എന്നിവടങ്ങളില്‍ അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്.

സ്വന്തമായി മാധ്യമസ്ഥാപനം തുടങ്ങാനാണ് അര്‍ണാബ് ടൈംസ് നൌവില്‍ നിന്ന് രാജിവച്ചത്. ഉടന്‍ തന്നെ അദ്ദേഹം പുതിയ മാധ്യമസ്ഥാപനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ അര്‍ണാബ് ഇതുവരെ തയാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :