അയ്യപ്പനായി വീണ്ടും ഉണ്ണി മുകുന്ദന്‍? കാര്യം നിസ്സാരം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ജൂലൈ 2023 (09:16 IST)
ടെലിവിഷന്‍ സീരിയലില്‍ അതിഥി വേഷത്തില്‍ ഉണ്ണി മുകുന്ദന്‍.ഏഷ്യാനെറ്റിലെ 'മുറ്റത്തെ മുല്ല' എന്ന സീരിയലില്‍ നടന്‍ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രമോ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നു.

''കലുഷിതമായ ഈ വിവാഹാഘോഷത്തിലേക്ക് ദൈവത്തിന്റെ അവതാരമായി ഇയാള്‍ വരുന്നു''-എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണിമുകുന്ദന്റെ വരവ് പ്രമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'സ്വാമിയേ അയ്യപ്പശരണം'എന്നൊരു ഗാനവും നടന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതോടെ കേള്‍ക്കാനും ആകുന്നു.
'മാളികപ്പുറം' സിനിമയില്‍ സിപിഒ അയ്യപ്പദാസ് എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :