തമിഴ് സിനിമയ്ക്ക് ഈ മലയാളി യുവനടിമാരെ വേണം ! കോളിവുഡില്‍ തിളങ്ങിയ താരങ്ങളെക്കുറിച്ച്

കെ ആര്‍ അനൂപ്| Last Modified ശനി, 29 ജൂലൈ 2023 (11:57 IST)
എക്കാലത്തും നടന്മാരെക്കാള്‍ കൂടുതല്‍ അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്ന നടിമാരുടെ എണ്ണം കൂടുതലാണ്. കോളിവുഡ് സിനിമകള്‍ക്ക് പ്രിയപ്പെട്ട പുതുമുഖ നായികമാര്‍ ആരൊക്കെയെന്ന് നോക്കാം.

ഐശ്വര്യ ലക്ഷ്മി

2019ല്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.വിശാല്‍ നായകനായ 'ആക്ഷന്‍' ആദ്യ ചിത്രം.'ഗാര്‍ഗി'എന്ന സിനിമയുടെ സഹനിര്‍മാതാവും കൂടിയായിരുന്നു നടി.പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറി.
സംയുക്ത മേനോന്‍
'കളരി'എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.ധനുഷ് ചിത്രം 'വാത്തി'യാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയത് തമിഴ് ചിത്രം.
അപര്‍ണ ബാലമുരളി
അപര്‍ണ ബാലമുരളിക്കും തമിഴ് സിനിമ ലോകത്ത് ആരാധകര്‍ ഏറെയാണ്.'8 തോട്ടൈകള്‍'ആദ്യ കോളിവുഡ് ചിത്രം.2021ല്‍ സൂര്യയ്‌ക്കൊപ്പം നായികയായ 'സുരറൈ പൊട്ര്'മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടിക്ക് നേടിക്കൊടുത്തു.
അന്ന ബെന്‍
'കൊട്ടുക്കാളി'എന്ന തമിഴ് ചിത്രത്തിലൂടെയാണ് അന്ന ബെന്‍ തമിഴില്‍ എത്തിയിരിക്കുന്നത്.ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.പി എസ് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
രജീഷ വിജയന്‍
കര്‍ണ്ണന്‍ എന്ന ധനുഷ് ചിത്രത്തിലൂടെയാണ് രജീഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. 'ജയ് ഭീം', 'സര്‍ദാര്‍' തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു.
അപര്‍ണ ദാസ്
'ബീസ്റ്റി'ല്‍ വിജയിനൊപ്പം അഭിനയിച്ചതോടെ അപര്‍ണ തമിഴില്‍ സജീവമായി. 'ദാദ'യിലെ നായിക വേഷം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
ലിജോമോള്‍ ജോസ്
'ശിവപ്പു മഞ്ഞള്‍ പച്ചൈ'എന്ന സിനിമയിലൂടെയാണ് നടി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ജയ് ഭീംലെ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :