Rijisha M.|
Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (15:35 IST)
ബിഗ്‌ബോസിൽ നിന്ന് ആദ്യം ഔട്ടായി പിന്നെ തിരിച്ചുവന്ന ആളാണ് ഹിമ ശങ്കർ. രണ്ടാമത്തെ വരവിൽ പലതും മനസിൽ കണക്കുകൂട്ടി തന്നെയായിരുന്നു താരത്തിന്റെ വരവും. സാബുമോനോടുള്ള പ്രണയത്തിന്റെ പേരിലായിരുന്നു ഉണ്ടായ പുകിലുകൾ മുഴുവൻ. സാബുവിനെ എപ്പോഴും ചോറിയുന്ന ഹിമയ്‌ക്ക് ബിഗ് ബോസ് വീട്ടിലെ മറ്റ് ചില അംഗങ്ങളും പാരതന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹിമ ബിഗ് ബോസിൽ നിന്ന് ഇറങ്ങി. ഇപ്പോൾ ഹിമ എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹിമയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ഞാൻ ഒരൊറ്റ I Love you മാത്രേ പറഞ്ഞുള്ളൂ.. വേറൊന്നും പറഞ്ഞില്ല..
ഇത്തവണത്തെ പോക്കിൽ ഞാനെന്ന മണ്ടി,, ,മനസിലുള്ളത് express ചെയ്യാതെ വേറൊന്നായി Self നോട് നാടകം കളിക്കാൻ പറ്റില്ല എന്ന് പഠിച്ചു ...
strong ആയ ഹിമയല്ലാത്ത, ഹിമയുടെ വീക്ക് areas നാട്ടുകാർ കണ്ടു ,പോട്ടെ, ഇച്ചിരി മൃദുല വികാരങ്ങളല്ലേ ..
പിന്നെ ,ഉള്ളിലുള്ള കണക്ഷനെ കുറിച്ച് പറയുമ്പോൾ, അത് നന്നായി respect ഓടെ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഞാനെന്ന വ്യക്തി മോശമായി ചിത്രീകരിക്കപ്പെടും എന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. കാരണം
സാബുമോൻ എന്ന Society യുടെ structure ൽ വിശ്വസിക്കുന്ന , വക്കീലിന്റെ നാക്കും , കുതന്ത്രവും, വിവര
വും ഉളള സാബു മോനാടാണ് സംസാരിക്കേണ്ടത് ... കഴിഞ്ഞ പ്രാവശ്യവും ഇത്തരം ഏരിയയിൽ അല്ലാത്ത പലതരം അക്രമണങ്ങൾ സാബുമോനിൽ നിന്നു നേരിട്ടപ്പോഴും പലപ്പോഴും ചിരിച്ചു കൊണ്ടു നിന്നിട്ടുണ്ട് , വിഷമിച്ചിട്ടുണ്ട്.
നിങ്ങളുടെ മുൻപിൽ എത്താത്ത പലതും അന്നും ഉണ്ടായിരുന്നു . ഇന്നും ഒരു വശത്തെ കോമാളിത്തങ്ങൾ മാത്രം ഫോക്കസ് ചെയ്ത് , ഒരു വശത്തെ മാത്രം കുറ്റക്കാരിയാക്കാനേ ഈ സ്പേസിന് കഴിയൂ എന്ന് തിരിച്ചറിഞ്ഞ് ഒരു ഗെയിം കളിച്ച് തോറ്റ എന്നോട് എനിക്ക് വല്യ പ്രശമൊന്നുമില്ല ... 60 ക്യാമറകൾ നിറഞ്ഞ 24 hrടൽ ഒരു കണക്ഷൻ , സ്നേഹം എന്നൊക്കെ പറഞ്ഞ് വരുന്ന ഒരു പെണ്ണിനോട് അതിന് കാരണക്കാരനായ വ്യക്തി , എങ്ങനെ deal ചെയ്യും , അവിടെ സംസാരിക്കാൻ Space ഉണ്ടാകുമോ എന്നൊക്കെ ആലോചിച്ചിരുന്നു .
എന്തായാലും സംസാരത്തിൽ കൂടുതലൊന്നും , അവിടെ നടക്കില്ല .. കൂടി വന്നാൽ ഒരു hug . ഒരാൾക്ക് ഇഷ്ടമല്ല , മറ്റൊരാൾ പിറകേ നടക്കുന്ന track ആണ് ഓടിയിട്ടുള്ളത് എങ്കിൽ പണി വാങ്ങും എന്നറിഞ്ഞിട്ടു തന്നെയാണ് എന്റെ വട്ടും കൊണ്ടിറങ്ങിയത് ... എത്ര തവണ വേണ്ട എന്ന് വച്ചാലും ,പിന്നാലെ വന്ന് വീണ്ടും ചൊറിയുന്ന അയാൾ അവിടെയുള്ളപ്പോൾ , അത്രയും സ്നേഹവും വെറുപ്പും കാണിക്കുന്ന അയാളോട് തോന്നിയ ഒരു ഇഷ്ടം , കണക്ഷൻ തെറ്റിദ്ധരിക്കപ്പെട്ടു. അയാളെ പിടിച്ചടക്കാൻ വരുന്ന , game Player ആയി ...
പക്ഷേ, അവിടെ അയാൾ അന്നും ഇന്നും സംസാരിക്കാൻ അനുവദിക്കാതെ ആക്രമണം തന്നെയായിരുന്നു . എത്ര മിണ്ടാതിരിക്കാൻ ശ്രമിച്ചാലും പിന്നെയും വന്ന് ചൊറിയുന്ന ലവനോട് ഫൈറ്റ് ചെയ്യുന്നത് എനിക്കിഷ്ടം ആണ് .. . I hate &love that ചെകുത്താൻ .. പിന്നെ പ്രതികരിക്കാതെ മിണ്ടാതിരിക്കാൻ പഠിച്ചിട്ടില്ല ... അയാൾ , വന്നാൽ തിരിച്ചു പറയാതിരിക്കാൻ പറ്റാത്തവണ്ണം ഞാൻ അവനോട് കണകറ്റഡ് ആണ് ... അവനുണ്ടാക്കിയ മുറിവുകളോട് ചിരിയാണ് തോന്നുന്നത് ..ഇതെന്ത് ഭ്രാന്ത് , അറിഞ്ഞൂട ..പിന്നെ , ഫൈറ്റ്, അത് അവനോട് മാത്രമല്ല ..
ഒരു ചെറിയ ഇഷ്ടത്തെ പോലും ഇത്ര മോശമായി കൈകാര്യം ചെയ്യപ്പെടുന്ന space ആണ് ചുറ്റും ,സംസാരിക്കാൻ കഴിയാത്ത വിധത്തിലും , അത് മോശമാകുന്ന രീതിയിലും അവതരിപ്പിച്ച് ,ഒരു സ്ത്രീയെ എങ്ങനെ ഉപദ്രവിക്കാം എന്നത് , കൃത്യമായി കാണിച്ചു തന്നു . എന്നിട്ടും സ്നേഹത്തിലാണ് . വഴക്കിലാണ് . ഇനിയും വരാനിരിക്കുന്ന പൊട്ടിത്തെറികൾക്ക് നടുവിൽ ഇനിയും ഞാൻ പറയും . ജീവിതകാലം മുഴുവൻ പറയാനാഗ്രഹിച്ച വിഷയങ്ങൾ , പ്രണയം , മരണം , കണക്ഷൻ... ഒരാണും , പെണ്ണും കണക്റ്റഡ് ആവുക വൃത്തികെട്ട ഒരു കാര്യമല്ല. അവനവന്റെ ഉള്ളിൽ ഫീൽ ചെയ്യുന്നതാണ് അത് . Express ചെയ്യാൻ ഒരിക്കലും പേടിച്ചിട്ടില്ല . പ്രത്യേകിച്ച് closed Space ൽ ഒഴിഞ്ഞ് മാറാനും പറ്റില്ല ..
Respect ഇങ്ങോട്ട് കിട്ടാതെ അങ്ങോട്ട് കൊടുക്കാനും പഠിച്ചിട്ടില്ല.. അവിടെ സാബുമോന്റെ സാമ്രാജ്യമാണ് . അധോലോകത്തിന്റെ ചെകുത്താൻ ശക്തനാണ് ..പക്ഷേ, ഒരു ചെറിയ ഇഷ്ടം സഹിക്കാനാവാത്ത വിധം ഒഴിഞ്ഞു മാറേണ്ടതാണ് എന്ന് കരുതി , അതിന് മുൻപിൽ ദുർബലനായി കാട്ടിക്കൂട്ടിയ നാടകങ്ങൾ , നേരിട്ട് കൃത്യമായി സംസാരിച്ചാൽ എന്നേ അവസാനിക്കേണ്ടിയിരുന്ന വിഷയം ...
അദ്ധേഹത്തിനെ കണക്ഷൻ , സ്നേഹം എന്നൊക്കെ പറഞ്ഞത് സത്യമാണെങ്കിലും എന്റെ ഭ്രാന്ത് ആയിട്ടു തന്നെ ഇരിക്കട്ടെ .. എത്ര മനോഹരമായി deal ചെയ്തു വിടാവുന്ന ഒരു കാര്യം ഇത്രമേൽ വഷളാക്കിയതിനു , ഒരു പെണ്ണിനു മാത്രമാണ് പിഴയെങ്കിൽ ready to take it happily .. പിന്നെ , ഗെയിം , മുൻപിറക്കി വിട്ടപ്പോഴും പറഞ്ഞിട്ടുള്ളതാണ് , എന്റെ യുദ്ധം എന്നോടു മാത്രം ... അതിൽ തോൽക്കുമെന്ന് തോന്നിയാൽ മാത്രം , തോൽവി അംഗീകരിക്കും . അതു വരെ , ചോദ്യങ്ങളും , വെറുപ്പുകളും പൂമാലകൾ മാത്രം..
ഇനി ഇത് തുടങ്ങിയത് ഈ വരവിലല്ല എന്നും , തുടങ്ങിയത് ഞാനല്ല എന്നും വിശ്വസിക്കാൻ പറ്റാത്തവരുടെ മുൻപിൽ ചുമ്മാ പറയുന്നു. അടി കൂടാനുള്ള കണക്ഷൻ ലതായിരിക്കും ചിലപ്പോൾ സ്നേഹമെന്ന് തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും .. വിശ്വസിക്കണ്ട .. ചുമ്മാ ഭ്രാന്ത് .... കളി തുടങ്ങി നിറുത്താനാവാത്തത് കൊണ്ട് കളിച്ചു .. പുരുഷൻ സ്ത്രീയെ മോശക്കാരിയാക്കി നിവർന്നു തന്നെ നിൽക്കട്ടെ.. എല്ലാവരുടെ ഉള്ളിലും , ആണും പെണ്ണുമുണ്ടല്ലോ .. .. kudos .. പിന്നെ , ആ ഉമ്മ അതൊരു ഉമ്മയായിരുന്നില്ല , വാശിയായിരുന്നു .. ഉമ്മക്കൊക്കെ എന്ത് പവറാ ...
ലൈഫ് ഒരു ബിഗ് ബോസ് ഗെയിം ആണ് .. ഇത് വരെയും കളിച്ചിട്ടില്ല.. നമ്മുടെ ബോസ്സ് നമ്മൾ തന്നെയായി ലൈഫെന്ന ബോസ്സ് ഗെയിം കളിക്കണം . കുറ്റം പറയാം , ചീത്ത വിളിക്കാം , അനാവശ്യം പറയാം , ബട്ട് ഓർക്കുക ഞാനൊരു I Love you മാത്രേ പറഞ്ഞുള്ളൂ .. ആരെയും കൊല്ലാൻ ചെന്നില്ല ... ആരെയും പിടിച്ചടക്കാൻ ചെന്നില്ല . പിടിച്ചടക്കൽ മാത്രമല്ല , വിട്ടു കൊടുക്കലും സ്നേഹമാണ് .. സ്നേഹ നാടകങ്ങൾ കളിക്കാൻ വേണ്ടിയാടുന്നിടത്ത് , സ്നേഹത്തിന് എന്ത് വില ... ചുമ്മാ വട്ട്.. വെറുതെ വിട്ടേക്കൂ, യാത്രയിലാണ് .. തിരിച്ചു വരുന്ന വരെ Bye .. കണക്ഷൻ കംപ്ലീറ്റായിട്ട് കട്ടു ചെയ്യാൻ നോക്കിയിട്ട് വരാം . അല്ലെങ്കിൽ ഭൂകമ്പങ്ങൾ ഉണ്ടായാലോ .. റ്റാ റ്റാ ..