‘മലയാളി മങ്കയോ തമിഴ് പെണ്‍കൊടിയോ, ആരാണ് കൂടുതല്‍ സുന്ദരി?’; നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍

ചെന്നൈ, ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (10:11 IST)

തമിഴ് ചാനലായ വിജയ് ടിവിയിലെ നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍. മലയാളി പെണ്‍കുട്ടികള്‍ക്കാണോ തമിഴ് പെണ്‍കുട്ടികള്‍ക്കാണോ സൗന്ദര്യം കൂടുതലെന്ന ചര്‍ച്ചയാണ് പരിപാടിയെ വിവാദത്തില്‍ എത്തിച്ചത്. ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. 
 
പരമ്പരാഗത വേഷത്തിലായിരുന്നു പരിപാടിയില്‍ സ്ത്രീകള്‍ പങ്കെടുത്തത്. മലയാളി മങ്കമാര്‍ സെറ്റ് സാരിയും തമിഴ് പെണ്‍കുട്ടികള്‍ കാഞ്ചീപുരവുമായിരുന്നു ധരിച്ചിരുന്നത്. സ്ത്രീകളെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കള്‍ മണ്‍ട്രം എന്ന സംഘടന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പരിപാടി പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ അന്തോണി അറിയിച്ചു. പരിപാടിയുടെ ഉദ്ദേശ ശുദ്ധി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ടി വി ടൈം

news

10 വയസ്സുകാരന്റെയും 18കാരിയുടെയും വ്യത്യസ്തമായ ഒരു പ്രണയകഥ!

ഹിന്ദി സീരിയലുകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പഹരെദാര്‍ പിയ കി എന്ന ഹിന്ദി ...

news

ചന്ദനമഴയില്‍ നിന്ന് അമൃതയെ പുറത്താക്കി ?; കാരണമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് ...

news

‘എന്‍റെ ചോര തിളയ്ക്കുന്നു’ - നികേഷ്കുമാര്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍

ഇടക്കാലത്തെ രാഷ്ട്രീയ പരീക്ഷണത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്‍ടര്‍ എം വി ...

news

“അഴിച്ച് കാണിച്ച് തരാം, പിന്നെ ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ടല്ലോ”; മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി - ദൃശ്യങ്ങള്‍

ഭൂരിഭാഗം സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ആണുങ്ങളുടെ തുറിച്ച് നോട്ടം. ...

Widgets Magazine