സിനിമാതാരങ്ങളിലെ ബഹുഭൂരിഭാഗവും ബുദ്ധിയും പെതുവിജ്ഞാനവും ഇല്ലാത്തവരാണെന്ന് പറഞ്ഞ ബിജെപി നേതാവിന് മറുപടിയുമായി നടന്‍

‘സിനിമാക്കാര്‍ ബുദ്ധിയും പെതുവിജ്ഞാനവും ഇല്ലാത്തവരാണെന്ന് ’ പറഞ്ഞ ബിജെപി നേതാവിന് മറുപടിയുമായി സംവിധായകന്‍

മുംബൈ| AISWARYA| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (13:50 IST)
സിനിമാതാരങ്ങളിലെ ബഹുഭൂരിഭാഗവും ബുദ്ധിയും പെതുവിജ്ഞാനവും ഇല്ലാത്തവരാണെന്ന് പറഞ്ഞ ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന് മറുപടിയുമായി സംവിധായകനും നടനുമായി ഫര്‍ഹാന്‍ അക്തര്‍. എല്ലാ സിനിമാക്കാരും നിങ്ങളെ പോലെയാണെന്നാണോ നിങ്ങള്‍ കരുതുന്നത്.

ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നെന്നും ഫര്‍ഹാന്‍ ചോദിക്കുന്നു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയായിരുന്നു മറുപടി നല്‍കിയത്. ഫര്‍ഹാന്‍ നല്‍കിയ മറുപടി നരസിംഹറാവുവിന് ടാഗ് ചെയുകയും ചെയ്തിരുന്നു.

വിജയ് ചിത്രം മെര്‍സല്‍ റിലിസായതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് ടൈംസ് നൗ ചാനലിലെ ചര്‍ച്ചക്കിടയിലായിരുന്നു നരസിംഹ റാവു സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെയായിരുന്നു ഫര്‍ഹാന്‍ രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :