Last Updated:
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (21:32 IST)
ഒരു കാലത്ത് ഇന്റർ ലോകത്തെ ഏറ്റവും വലിയ പ്രബല കമ്പനിയായിരുന്നു യാഹു, സേർച്ച് എഞ്ചിനും മെയിലുമെല്ലാമായി ഇന്റനെറ്റ് അടക്കി വാണീരുന്നത് യാഹു ആയിരുന്നു. എന്നാൽ ഗൂഗിൾ കളം പിടിച്ചതോടെ യാഹു തകർന്നടിയുകയായിരുന്നു. എന്നിട്ടും യാഹു സേവനം തുടർന്നു. ഇതിനിടക്ക് പല കമ്പനികളായി യാഹുവിനെ ഏറ്റെടുക്കുകയും വിൽക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ആണെങ്കിലും യാഹു മെയിലിന് ഇപ്പോഴും 200 മില്യൺ ഉപയോക്താക്കൾ ഉണ്ട്. യാഹുവിന്റെ മെയിൽ സർവീസ് പെട്ടന്ന് പണി മുടക്കിയതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇതോടെ ക്ഷുപിതരായിരിക്കുകയാണ് നിലവിലുള്ള ഉപയോക്താക്കൾ. യാഹു മെയിൽ പ്രവർത്തിക്കുന്നില്ല എന്ന് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തതോടെയാണ് ഇത് വലിയ വാർത്തയായി മാറിയത്.
ഇതോടെ മെയിലിൽ പ്രധാന രേഖകൾ സൂക്ഷിച്ചിരുന്ന ഉപയോക്താക്കൾ രംഗത്ത് വരികയായിരുന്നു. പലരും യാഹുവിന് നേരിട്ട് തന്നെ ട്വീറ്റ് ചെയ്തു. ഇത് എന്തൊരു ദുരാന്താമാണ് എന്നണ് ഒരാൾ യാഹുവിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. മെയിലിൽ സൂക്ഷിച്ചിരിക്കുന്ന പ്രധാന രേഖകൾ തങ്ങൾക്ക് തിരികെ നൽകണം എന്ന് പലരും ആവശ്യം ഉന്നയിച്ചു. ചില തകരാറുകൾ മൂലം യാഹു മെയിൽ ഉൾപ്പടെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല എന്നും പ്രശ്നം ഉടൻ തന്നെ പരിഹരിക്കപ്പെടും എന്നുമാണ് യാഹു ഉപയോക്താക്കൾക്ക് നൽകിയ മറുപടി.