K10 Note, A6 Note, Z6 Pro മൂന്ന് സ്മാർട്ട്ഫോണുകളെ ഒരുമിച്ച് വിപണിയിലെത്തിച്ച് ലെനോവോ !

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (17:48 IST)
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ മികച്ച സാനിധ്യ നിലനിർത്തുന്നതിനായി മൂന്ന് സ്മാർട്ട്ഫോണുകളെ ഒരുമിച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ്. എക്കണോമി, എ6 നോട്ട് എന്ന എക്കണോമി സ്മാർട്ട് ഫോണിനെയും, കെ10 നോട്ട് എന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിനെയും, സെഡ്6 പ്രോ എന്ന ഫ്ലാഗ്‌ഷിപ്പ് സ്മർട്ട്ഫോണിനെയുമാണ് ലെനോവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കന്നത്.

ലെനോവോ K10 Note

ലെനോവോയുടെ കെ 9 നോട്ടിന്റെ അപ്ഡേറ്റഡ് പതിപ്പാണ് കെ 10 നോട്ട്. 6.3ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് സ്മർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങണെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വിപണിയിലുള്ളത്. ബേസ് മോഡലിന് 13,999രൂപയും ഉയർന്ന പതിപ്പിന് 15,999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. സെപ്തംബർ 11 മുതൽ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ വിൽപ്പനക്കെത്തും

ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 16 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 8 എംപി ടെലിസ്കോപിക് ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ. 16 മെഗപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 710 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. അൻഡ്രോയിഡ് 9 പൈലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 4,050 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. 18Wഫാസ്റ്റ് ചാർജറും ഫോണിനൊപ്പം ലഭിക്കും.

ലെനോവോ A6 Note

എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ് ലെനോവൊ 3 ജിബി റാം 32 ജിബി സ്റ്റോറെജിൽ ഒരു വേരിയന്റിൽ മാത്രമാണ് എ6 നോട്ട് വിപണിയിൽ ഉള്ളത് 7999 രൂപയാണ് സ്മാർട്ട്‌ഫോണിന് ഇന്ത്യൻ വിപണിയിൽ വില. 6.9 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

പിന്നിൽ ഇരട്ട ക്യാമറകൾ ഉണ്ട്. 13 മെഗാപിക്സലും രണ്ട് മെഗാപിക്‌സലും അടങ്ങുന്നതാണ് ഇത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ പി22 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9പൈയിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുക. 4000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.

ലെനോവോ Z6 Pro

ഫ്ലാഗ്‌ഷിപ് സ്മാർട്ട്‌ഫോണായ Z6 Proയെ ഏപ്രിലിൽ തന്നെ ലെനോവോ ചൈന്നിസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. പ്രീമിയം സ്മാർട്ട്ഫോണായ
Z6 Proയിൽ 6.39 ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയണ് ഒരുക്കിയിരിക്കുന്നത്, ഡിസി ഡിമ്മിംഗ്, എച്ച്ഡിആർ സപ്പോർട്ടോടുകൂടിയതാണ് ഈ ഡിസ്‌പ്ലേ. സ്മാർട്ട്‌ഫോനിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയിൽ ഉള്ളത്. 33,999 രൂപയാണ്
ഫോണിന് ഇന്ത്യൻ വിപണിയിലെ വില.

48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് ക്യമറ സംവിധാനത്തോടെയാണ് സ്മാർട്ട്‌ഫോൺ എത്തുന്നത്. 16 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് 2 മെഗാപ്ക്സലിന്റെ വീഡിയോ സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു അംഗങ്ങൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.

4K വീഡിയോസ് സ്മാർട്ട്‌ഫോണിൽ പകർത്താനാകും. ക്വാൽകോമിന്റെ പ്രീമിയം സ്നാപ്ഡ്രഗൺ 855 പ്രോസസറാണ് സെഡ്6 പ്രോയുടെ കരുത്ത്. ആൻഡ്രോയിഡ് 9 പൈയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 18W ഫസ്റ്റ് ചാർജറും സ്മാട്ട്‌ഫോണിനൊപ്പം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :