ജയസൂര്യക്കും ഫഹദിനും സാധ്യത, ജോജുവിനെ തഴയുമോ? - മികച്ച നടനിലേക്ക് ഓടിയെത്താൻ മോഹൻലാലും!

Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (12:16 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. 104 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. 100 ഫീച്ചര്‍ സിനിമകളും കുട്ടികളുടെ നാലു ചിത്രങ്ങളുമാണ് മത്സര ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നത്. മികച്ച നടനുവേണ്ടി മോഹനൻലാൽ, ഫഹദ് ഫാസിൽ, ജയസൂര്യ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.

ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ ലിസ്റ്റിലുള്ളത്. ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ സാന്നിധ്യത്തിന് ഫഹദും ഒരു കുപ്രസിദ്ധ പയ്യനിലെ അഭിനയത്തിന് ടൊവിനോ തോമസും ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവും ലിസ്റ്റിലുണ്ട്.

അതേസമയം, രണ്ട് വ്യത്യസ്തമായ ചിത്രങ്ങൾ കൈകാര്യം ചെയ്ത ഫഹദ്, എന്നിവർക്കാകും അവാർഡിനു മുൻ‌തൂക്കമെന്ന് കരുതപ്പെടുന്നു. ജോജു ജോർജിനെ തഴയുമോയെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നുണ്ട്. അതേസമയം, ഒടിയനിലെ അഭിനയത്തിന് മോഹൻലാലിനു അവാർഡ് ലഭിക്കണമെന്ന് പറയുന്നവരും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :