മോഹൻലാലിനേയും ശ്രീനിവാസനേയും വിമർശിക്കാൻ നിങ്ങളാര്? - ശ്യാം പുഷ്കരനെതിരെ ആരാധകർ

Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (11:37 IST)
മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം പുഷ്കരൻ ആണ്. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മറ്റ് ചിത്രങ്ങളെ കുറിച്ചുള്ള കാഴ്ച പാടുകളും ശ്യാം തുറന്നു പറഞ്ഞിരുന്നു.

ശ്രീനിവാസന്‍ തിരക്കഥ രചിച്ച സന്ദേശത്തെക്കുറിച്ചും വരവേല്‍പ്പ്, നരസിംഹം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുമായിരുന്നു ശ്യാം പറഞ്ഞത്. എന്നാൽ, ശ്യാമിനെതിരെ ഫാൻസ് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

സന്ദേശം മുന്നോട്ടുവെക്കുന്ന സന്ദേശത്തോട് വിയോജിപ്പുണ്ടെന്നും വരവേല്‍പ്പ് കാണുമ്പോള്‍ സങ്കടം വരുന്നതിനാല്‍ കാണാനിഷ്ടമല്ലാത്ത ചിത്രമാണെന്നും നരസിംഹം ഒറ്റത്തവണ മാത്രം കാണാനുള്ള ചിത്രമാണെന്നുമായിരുന്നു ശ്യാമിന്റെ അഭിപ്രായം.

സന്ദേശത്തില്‍ ശ്യാമിന്റെ രാഷ്ട്രീയത്തെ അതില്‍ പരിഹസിക്കുന്നതുകൊണ്ടാണ് ചിത്രത്തെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റായെന്നുകരുതി ശ്രീനിവാസനെപ്പോലുള്ള ഒരാളെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

മോഹന്‍ലാലിന്റെ രണ്ടുചിത്രങ്ങളും തള്ളിപ്പറഞ്ഞതിനെതിരെ ആരാധകര്‍ രംഗത്തുവന്നുകഴിഞ്ഞു. നരസിംഹത്തെക്കുറിച്ച് പറയാന്‍ മാത്രം ശ്യാം വളര്‍ന്നിട്ടില്ലെന്നാണ് അവരുടെ കമന്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :