മല്യ രാജ്യം വിട്ടതിൽ മോദിക്കും പങ്ക്: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (16:05 IST)

അനുബന്ധ വാര്‍ത്തകള്‍

രാജ്യം വിട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മല്യയെ രാജ്യത്ത് നിന്നും രക്ഷപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. 
 
രാജ്യം വിടുന്നതിനു മുൻപ് താൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വിജയ് മല്യയുടെ ആരോപണത്തിനു പിന്നാലെയാണ് രാഹുൽ ഗാന്ധി മോദിക്കും ജയ്‌റ്റ്‌ലിക്കുമെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.  
 
അതീവ ഗൌരവതരമായ ആരോപണമാണ് വിജയ് മല്യ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും അരുൺ ജെയ്റ്റ്ലി മന്ത്രിസഭയിൽ നിന്നും രാജിവച്ച് അന്വേഷണം നേരിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷൻ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.  
 
മല്യ രാജ്യത്തുനിന്നും കടന്നത് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ്. ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു. പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ വച്ചാണ് അരുൻ ജെയ്റ്റ്ലിയും മല്യയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും കോൺഗ്രസ് നേതാവ് പി എൽ പുനിയ വ്യക്തമാക്കി. 
 
മല്യ രാജ്യംവിടുന്നതിനു മുൻപ് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി രാഹുൽ ഗാന്ധി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പേരു വെളിപ്പെടുത്താതെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും എന്നായിരുന്നു അന്ന് രാഹുലിന്റെ പ്രതികരണം.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കന്യാസ്ത്രീകൾക്കെതിരായ പരാമർശം: പി സി ജോർജിനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കർ, പരാതി എത്തിക്സ് കമ്മറ്റി പരിശോധിക്കും

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിഒനെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയെ അവഹേളിക്കുന്ന ...

news

ഷങ്കറിന്റെ 2.0 ഒരു പ്രതികാരത്തിന്റെ കഥ, വിസ്മയിപ്പിക്കാൻ രജനികാന്ത്!

രജനീകാന്ത് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. ...

news

ജെയ്റ്റ്ലിയെ കണ്ടത് യാദൃശ്ചികമായി; പക്ഷേ ലണ്ടനിലേക്കു പോകുന്ന വിവരം ജെയ്റ്റ്ലിയോട് സൂചിപ്പിച്ചിരുന്നു

വിദേശത്തേക്ക് പോകുന്നതിന് മുൻപ് ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന ...

Widgets Magazine