ഭീമനാകാൻ മോഹൻലാലിന് യോഗമില്ല, രണ്ടാമൂഴത്തിൽ നിന്നും എം‌ടി പിന്മാറി- തിരക്കഥ മടക്കിത്തരണമെന്ന് ആവശ്യം

മോഹൻലാലിന്റെ സ്വപ്നം അവസാനിക്കുന്നു

അപർണ| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (09:14 IST)
1000 കോടി രൂപ ബജറ്റില്‍ ഒരു മലയാള ഒരുങ്ങുന്നുവെന്നത് മലയാളക്കര ഏറെ കൊട്ടിഘോഷിച്ച വാർത്ത ആയിരുന്നു. എം ടിയുടെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനും നായകൻ മോഹൻലാലും എന്നതായിരുന്നു ആരാധകരെ ആവേശം കൊള്ളിച്ച വാർത്ത.

എന്നാൽ, നിന്നും ചിത്രത്തിന്‍റെ രചിതാവ് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിച്ചു. ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടിയെന്നാണ് റിപ്പോർട്ട്.

ചിത്രത്തിനായി നൽകിയ തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് എം ടി. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയതിന്റെ ഒടുവിലാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നൽകിയതെന്നും എന്നാൽ, കഥയുണ്ടാക്കാൻ താൻ കാണിച്ച ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നാണ് എം ടിയുടെ പരാതി.

അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല. ഇതിന്‍റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :