പശ്ചിമ ബംഗാളിൽ കണ്ടെത്തിയത് ഇരട്ട തലയൻ പാമ്പിനെ, ചിത്രങ്ങൾ വൈറൽ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2019 (20:57 IST)
ഇരട്ടത്തലയുള്ള അപൂർവ പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ, പശ്ചിമ ബംഗാളിലെ ബെൽഡാ വനത്തോട് ചേർന്നുള്ള ഏകരുഖി ഗ്രാമത്തിലാണ് ഇരട്ട തലയുള്ള പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞു. എന്നൽ കണ്ടെത്തിയ പാമ്പിനെ വനം വകുപ്പിന് കൈമാൻ ഗ്രാമവാസികൾ തയ്യാറായില്ല.

മോണോകിൾഡ് കോബ്ര വിഭാഗത്തിൽപ്പെട്ടതാണ് ഇരട്ടത്തലയുള്ള ഈ പാമ്പ്. അതീവ വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ഇത്. ഇവക്ക് മനുഷ്യൻ ജീവിക്കുന്ന സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കാൻ സാധിക്കില്ല. അന്ധവിശ്വാസത്തിന്റെ പേരിലാന് പാമ്പിനെ കൈമാറാൻ ഗ്രാമവാസികൾ തയ്യാറാവാതിരുന്നത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഗ്രാമവാസികൾ ഗ്രാമത്തിനുള്ളിൽ തന്നെ പാമ്പിനെ പരിപാലിക്കുകയാണ്. ജനിതകമായ മാറ്റങ്ങളാവാം രണ്ട് തലകളുമായി പാമ്പ് പിറക്കാൻ കാരണം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :