വിദ്യാർത്ഥികൾക്ക് സഹായവുമായി ‘റ്റുഗതര്‍ വീ കാൻ‌‍’ കൂട്ടായ്‌മ

വിദ്യാർത്ഥികൾക്ക് സഹായവുമായി ‘റ്റുഗതര്‍ വീ കാൻ‌‍’ കൂട്ടായ്‌മ

Rijisha M.| Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (12:16 IST)
പ്രകൃതിദുരന്തത്തില്‍ നോട്ടുബുക്കുകൾ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ഒരു കൂട്ടം യുവതീ യുവാക്കൾ‍. വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ നോട്ടുബുക്കുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ എഴുതി നല്‍കാനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി കഴിഞ്ഞദിവസം വടകരയ്ക്കടുത്ത റാണി പബ്ലിക് സ്‌കൂളിൽ‍, ഇവരുടെ കൂട്ടായ്‌മ നോട്ടുപുസ്തകങ്ങള്‍ എഴുതി.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എൻ‌ ജി ഒ ആയ ഇന്‍കുബേഷനുമായി സഹകരിച്ചാണ് ഇവര്‍ നോട്ടുബുക്കുകള്‍ തയാറാക്കിയത്. അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടയ്ക്കുന്നതു വരെയുള്ള കാലയളവിലുള്ള നോട്ടുകളാണ് ഇവര്‍ എഴുതിനല്‍കുന്നത്. ഒരു ദിവസം കൊണ്ട് ഇവർ എഴുതി പൂർത്തിയാക്കിയത് 5000 നോട്ട് ബുക്കുകളാണ്.

‘റ്റുഗതര്‍ വീ കാൻ‌‍’ എന്ന പേരിലുള്ള കൂട്ടായ്മയില്‍ വടകര മേഖലയിലെ വിവിധ സര്‍ക്കാർ എ‌യ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസപരമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാക്കള്‍ ഇന്‍ക്യുബേഷനോട് ചേര്‍ന്ന് ‘മിഷന്‍ 5000 നോട്ട്സ് ‘ പദ്ധതിക്ക് രൂപം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :