കേരളത്തിന് 700 കോടി ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല: വിവാദത്തിനു പിന്നാലെ യു എ ഇ

വെള്ളി, 24 ഓഗസ്റ്റ് 2018 (10:10 IST)

കേരളത്തിന് 700 കോടി രൂപ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. കേരളത്തിനു വേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന വ്യക്തമാക്കി. 
 
ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ധനസഹായം കൂടാതെ മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനാണ് ശ്രമം. ദുരിതാശ്വാസ കാര്യങ്ങൾക്കായി സമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും യുഎഇ അംബാസഡർ അറിയിച്ചു. 
 
കേരളത്തിനായി 700 കോടി നൽകുമെന്ന് യുഎ‌ഇ സർക്കാർ അറിയിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ, വിദേശ സഹായം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ന് ഉത്രാടം: ഓണത്തിന് ആഘോഷങ്ങളില്ലാതെ മലയാളികൾ

പ്രളയം കനത്ത നാശം വിതച്ച കേരളം ഓണത്തിലേക്ക് കടക്കുകയാണ്. തിരുവോണത്തിന്റെ അവസാനവട്ട ...

news

ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഓണാഘോഷം: മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ...

news

ദുരിതാശ്വാസ ക്യാമ്പുകളിൽ കൈത്താങ്ങാവുന്ന വിദ്യാർത്ഥികൾക്ക് 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് സാങ്കേതിക സർവ്വകലാശാല

പ്രളയക്കെടുതിയിൽ നിന്നും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനയി ദുരിതാശ്വസ ...

news

കൊല്ലത്ത് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നാലു വീടുകൾ കത്തി നശിച്ചു

മുണ്ടക്കൽ അമൃതകുളം കോളനിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലു വീടുകൾ കത്തിനശിച്ചു. ...

Widgets Magazine