മോശം റിവ്യു ഇടുന്നവരോട് ‘കടക്ക് പുറത്ത്‘ പറഞ്ഞ് തമിഴ് സിനിമ; നിരൂപകർക്ക് കൂച്ച് വിലങ്ങ്

Last Modified ചൊവ്വ, 9 ജൂലൈ 2019 (17:35 IST)
സിനിമകളെ വിമർശിക്കുന്നവരോട് കടക്ക് പുറത്ത് പറഞ്ഞ് തമിഴ്നാട് പ്രൊഡ്യുസേഴ്സ് കൗണ്‍സില്‍. ഇത്തരത്തിൽ സിനിമയ്ക്ക് മോശം റിവ്യു എഴുതുന്നവരെ സിനിമാ ചടങ്ങുകളിൽ നിന്നും വിലക്കാനാണ് തീരുമാനം. വിവിധ മാധ്യമങ്ങളിലൂടെ സിനിമകളെ വിമര്‍ശിച്ചുള്ള നിരൂപണമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സിനിമകളെയും അഭിനേതാക്കളെയും സംവിധായകരെയും വിമര്‍ശിക്കുന്നവരെ പിന്നീടുള്ള സിനിമാ സംബന്ധിയായ പരിപാടികളില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.

സിനിമയെയും നായികാനായകന്മാരെയും സംവിധായകനെയും ചില നിരൂപകര്‍ തരംതാഴ്ത്തി കാണിക്കുന്നുവെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് വ്യാവസായികമായി നന്നായി ബാധിക്കുന്നുണ്ടെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. ഇത്തരത്തില്‍ നിരൂപണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :