എന്തുകൊണ്ട് മമ്മൂട്ടിയെ ചെറുതാക്കി? - രമേഷ് പിഷാരടി പറയുന്നു

Last Modified ചൊവ്വ, 9 ജൂലൈ 2019 (16:12 IST)
ഇതു സിനിമയുടെ പോസ്റ്ററല്ല. സിനിമക്കുള്ളിലെ പോസ്റ്ററാണെന്നു പറഞ്ഞാണ് ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. എന്നാൽ, ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോൾ ആരാധകർക്കെല്ലാം സംശയമായി. അല്ലേ നായകൻ? എന്ന് വരെ അവർ ചോദിച്ചു.

ആരാധകരേയും കുറ്റം പറയാൻ പറ്റില്ല. തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമയെന്ന് പറഞ്ഞിട്ട് പോസ്റ്ററിൽ ചെറിയൊരു സ്ഥലത്താണ് മമ്മൂട്ടിയെ കാണിച്ചിരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിനെ പോസ്റ്ററിൽ സൈഡിലൊതുക്കിയതെന്ന് പറയുകയാണ് രമേഷ് പിഷാരടി.

‘മമ്മൂക്ക വലിയ നടനാണ്. എന്നാൽ ഈ ചിത്രത്തിലെ കലാസദൻ ഉല്ലാസ് ചെറിയൊരു ഗായകൻ മാത്രമാണ്.‘ എന്ന് പിഷാരടി പറയുന്നു. കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :