‘ഞാന്‍ ജോസ് കെ മാണിയെ പോലെയാകില്ല, ഒന്നെങ്കില്‍ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും അല്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കും’ - ഷോണ്‍ ജോര്‍ജ്

‘ഞാന്‍ ജോസ് കെ മാണിയെ പോലെയാകില്ല, ഒന്നെങ്കില്‍ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും അല്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കും’ - ഷോണ്‍ ജോര്‍ജ്

  Nisha jose , jose k mani , shone george , saritha s nair , നിഷ , ജോസ് കെ മാണി , നിഷ , ഷോണ്‍ ജോര്‍ജ് , ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്
കോട്ടയം| jibin| Last Modified ഞായര്‍, 18 മാര്‍ച്ച് 2018 (12:00 IST)
ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്.

സോളാര്‍ കേസില്‍ സരിത ജോസ് കെ മാണിയോട് കാണിച്ച മര്യാദയെങ്കിലും എന്നോട് കാണിക്കണം. ഞാനല്ലെങ്കില്‍ ആ ആളുടെ പേര് പറയണം. ആരോപണ വിധേയന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും ഷോണ്‍ വ്യക്തമാക്കി.

ആത്മാഭിമാനമുള്ള ഒരു മലയാളിക്കും സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ കിടന്നുറങ്ങാനാവില്ല. തന്റെ ഭാര്യ വന്ന് എന്നെ ഒരാള്‍ അപമാനിച്ചെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റിക്ക് ഒരടി കൊടുക്കാതെയോ അല്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുകയോ ചെയ്യാതെ തനിക്ക് കിടന്നുറങ്ങാന്‍ സാധിക്കില്ലെന്നും ഷോണ്‍ പറഞ്ഞു.

അതേസമയം, ഷോണ്‍ ജോര്‍ജ് നിഷാ ജോസിനെതിരെ നല്‍കിയ പരാതി പൊലീസ് തള്ളി. ഷോണിന്റെ പരാതിയില്‍ പറയുന്ന വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും ഷോണിന് കോടതിയെ സമീപിക്കാമെന്നും ഈരാറ്റുപേട്ട പൊലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് കോട്ടയത്തുള്ള വിവാദ നേതാവിന്റെ മകനാണെന്നും ഇയാള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ പോകുന്ന വഴിക്കാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :