ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിലേക്ക് പുറപ്പെട്ടു

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിലേക്ക് പുറപ്പെട്ടു

Rijisha M.| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (10:33 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. ഡൽഹിയിൽ ചെന്നതിന് ശേഷമാണ് ഇവർ ജലന്ധറിലേക്ക് പുറപ്പെടുക. ബിഷപ്പിനെ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി കിട്ടിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ ജലന്ധറിലേക്ക് പുറപ്പെടുന്നത്.

രണ്ട് ദിവസത്തിനകം ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും. ഈ ആഴ്ച തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാതിയിൽ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകളുടെ മൊഴി ഉണ്ടായിരുന്നു. ഇക്കാര്യം മുതിർന്ന പുരോഹിതരെ ഇവർ അറിയിക്കുകയും ചെയ്‌തിരുന്നതായും മൊഴി ഉണ്ടായിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :