'കന്യാസ്‌ത്രീ പരാതി നൽകിയിരുന്നു'; കർദിനാളിന്റെ വാദത്തെ തള്ളി പാലാ ബിഷപ്പ്

'കന്യാസ്‌ത്രീ പരാതി നൽകിയിരുന്നു'; കർദിനാളിന്റെ വാദത്തെ തള്ളി പാലാ ബിഷപ്പ്

Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (16:06 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പൊലീസിന് മൊഴി നൽകി. പരാതി എഴുതി നൽകിയിട്ടില്ലെന്നും വാക്കാൽ മാത്രമാണ് പറഞ്ഞതെന്നും ബിഷപ്പ് വ്യക്തമാക്കി.

ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് കന്യാസ്ത്രീ പറയുകയും ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കണെമെന്നും പറഞ്ഞതായാണ് പാലാ ബിഷപ്പ് മൊഴി നൽകിയത്. ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി കുറവിലങ്ങാട് വികാരിക്കാണ് കന്യാസ്ത്രീ ആദ്യം നല്‍കിയത്. വികാരിയുടെ നിര്‍ദേശത്തെ തുടന്ന് പാല ബിഷപ്പിനോട് പരാതിപ്പെട്ടു. എന്നാൽ‍, ഈ വിവരം തന്നോടല്ല പറയേണ്ടതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിക്കണമെന്നും ബിഷപ്പ് അറിയിച്ചു.

പാലായിലെ ബിഷപ്പ്‌ ഹൗസിലെത്തിയതാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കന്യാസ്‌ത്രീ പരാതി നൽകിയില്ലെന്ന് കർദിനാൾ ഇതിന് മുമ്പ് പറഞ്ഞിരുന്നു. ആ വാദത്തെ തള്ളിണ്ടുള്ള മൊഴിയാണ് ഇപ്പോൾ ബിഷപ്പ് നൽകിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :