Rijisha M.|
Last Modified വെള്ളി, 4 ജനുവരി 2019 (12:53 IST)
ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രശസ്‌ത നിർമ്മാതാവിനെതിരെ പരാതിയുമായി പ്രമുഖ നടി രംഗത്ത്. എന്നാൽ കേസിൽ എഫ്ഐആർ രജിസ്‌റ്റർ വൈകി മതി എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രാഥമിക അന്വേഷണം മുറതെറ്റാതെ നടത്തിയതിന് ശേഷം നടപടി സ്വീകരിക്കുക എന്ന നിലപാടിലാണ് ഇവർ ഉള്ളത്.
എതിർപക്ഷത്ത് നിൽക്കുന്നത് പ്രശസ്‌തനായ ഒരു നിർമ്മാതാവ് ആയതുകൊണ്ടുതന്നെ പരിമിതികൾ ഏറെയാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവ് നടിയുടെ പക്കലുണ്ട്. അതേസമയം, യുവതി നടത്തിയ ഫോൺ സംഭാഷണത്തിന്റെ റേക്കോർഡഡ് ഭാഗങ്ങൾ നിർമ്മാതാവിന്റെ കൈയ്യിലുമുണ്ട്. എന്നാൽ ഇതിന് ഒരു ബ്ലാക്ക്‌മെയിൽ ചുവയുമുണ്ട്.
യുവതിയുടെ കൈയിലുള്ള ദൃശ്യങ്ങൾ തെളിവുകളായെടുത്ത് കേസിൽ നടപടിയെടുക്കാം. എന്നാൽ സംഭാഷണത്തിൽ ബ്ലാക്ക്‌മെയിൽ ചുവയുള്ളതുകൊണ്ട് നടിയുടെ ലക്ഷ്യം മറ്റൊന്നാണോ എന്നതാണ് ഇപ്പോഴുള്ള സംശയം. അതുകൊണ്ടാണ് പൊലീസുകാർ എഫ്ഐആർ വൈകിപ്പിക്കുന്നതും.
അതേസമയം, മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യൂസിസി ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. എന്നാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അവർ ഉള്ളത്. എന്നാൽ സിനിമാ മേഖലയിൽ ഉള്ള പലരും ഈ വിവരം ഒതുക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകൾ.