മുകേഷ് കുടുങ്ങുമോ ?; വിവാദം കത്തുന്നു - ആരോപണം പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍

മുകേഷ് കുടുങ്ങുമോ ?; വിവാദം കത്തുന്നു - ആരോപണം പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍

   Mukesh , Malayalam actor , MeToo , tess josph , sex , ജോസഫൈന്‍ , ടെസ് ജോസഫ് , വനിതാ കമ്മീഷന്‍ , മുകേഷ് , ലൈംഗികാരോപണം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (15:35 IST)
നടനും എംഎൽഎയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച വെളിപ്പെടുത്തലില്‍ പരിശോധനയുണ്ടാകുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.

സ്‌ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ ‘മി ടൂ’ ക്യാമ്പെയിന് പൂര്‍ണ്ണ പിന്തുണ നല്‍കും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നു. മല ചവിട്ടാന്‍ ആഗ്രഹിച്ച് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയും സംരക്ഷണയും നല്‍കണമെന്നും ജോസഫൈന്‍ പറഞ്ഞു.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതിയുടെ ആരോപണം മുകേഷ് നിഷേധിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :