കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു; ആദ്യഘട്ട അന്വേഷണം 18ന് പൂർത്തിയാകും

ശനി, 14 ജൂലൈ 2018 (14:17 IST)

ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു. പാലാ ബിഷപ്പിന്റെ മൊഴിയും ഉടൻ ശേഖരിക്കും.

പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും പീഡനവിവരം അറിയിച്ചിരുന്നുവെന്നു കന്യാസ്ത്രീ അന്വേഷണസംഘത്തിനു മൊഴി നല്‍കിയതിനെത്തുടർന്നാണ് ഇരുവരുടേയും മൊഴി ശേഖരിക്കുന്നത്.
 
ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ കർദിനാളിനും പരാതി നൽകിയിട്ടുണ്ടായിരുന്നു എന്ന് പൊലീസിനു മൊഴി നൽകിയിരുന്നു. അതിനാൽ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാനും അന്വേഷണസംഘം സമയം തേടിയിട്ടുണ്ട്. 
 
ആദ്യഘട്ട അന്വേഷണം 18നു പൂർത്തിയാകും. പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ജലന്തറിൽ ചെന്നു ബിഷപ്പിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റോഡിലെ ഗർത്തങ്ങൾ കൂടുന്നു; മുംബൈയിൽ ബിഎംസിയ്‌ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

കനത്ത മഴയെത്തുടർന്ന് മുംബൈയും സമീപ ജില്ലകളും വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് റോഡുകളും ...

news

'അവർക്ക് കിടന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്’- കിടപ്പറ പങ്കുവെച്ച മലയാളി താരങ്ങളെ കുറിച്ച് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ ...

news

ജസ്‌നയുടെ തിരോധാനം; ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ...

news

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്‌റ്റിൽ

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ട് ...

Widgets Magazine