സുഹൃത്തിനെ സഹായിച്ചു, പിന്നെ മോഷ്‌ടിച്ചു; സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതിവിധി

അബഹ| Last Modified വ്യാഴം, 16 മെയ് 2019 (18:00 IST)
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പണം മോഷ്‌ടിച്ച മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിനെതിരെയാണ് ശിക്ഷ.

കോടതി വിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയിലാണ് യുവാവ് ജോലി ചെയ്‌തിരുന്നത്. ഇവിടെ നിന്നുമാണ് പണം മോഷണം പോയത്.

യുവാവിന്റെ ജാമ്യത്തില്‍ ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്ത് നാട്ടില്‍ പോയിരുന്നു. അമ്മയുടെ ചികിത്സയ്‌ക്കായി പോകുന്നു എന്നു പറഞ്ഞ പോയ ഇയാള്‍ മടങ്ങിവരാതിരുന്നതോടെ കടയുമടമ പ്രതിയുടെ പക്കല്‍ നിന്നും ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കി.

പണം നഷ്‌ടമായതിന്റെ നിരാശയില്‍ സ്‌പോണ്‍‌സറുടെ റസ്‌റ്റോറന്റില്‍ നിന്നും യുവാവ് 24,000 റിയാല്‍ എടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം കുളിമുറിയില്‍ നിന്നും കണ്ടെത്തി. കൂടെ ജോലി ചെയ്‌തിരുന്ന രണ്ടു പേര്‍ സാക്ഷി പറയുകയും ചെയ്‌തു. ഇതോടെയാണ് ശരീഅത്ത് നിയമപ്രകാരം യുവാവിനെതിരെ ശിക്ഷ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...