'പച്ചപ്പരവതാനിയുള്ള ലോകസഭയിൽ നിന്നും ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടും' - ജോസ് കെ മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ശബരീനാഥന്‍

‘പച്ചപ്പരവതാനിയിൽ നിന്നും ചുവന്ന പരവതാനി’- ജോസ് കെ മാണിയെ പരിഹസിച്ച് ശബരീനാഥൻ

അപർണ| Last Modified ശനി, 9 ജൂണ്‍ 2018 (10:46 IST)
ജോസ് കെ മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനകത്തും പുറത്തും സീറ്റ് തര്‍ക്കം മുറുകുമ്പോള്‍ ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.
ഫെയ്‌സ്ബുക്കിലൂടെയാണ് ശബരിനാഥന്‍ തന്റെ പ്രതിഷേധമറിയിച്ചത്. പച്ച പരവതാനിയുള്ള ലോകസഭയില്‍ നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്നാണ് ശബരിനാഥന്‍ ഫെയ്സ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചത്. ഇരുസഭകളുടേയും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. യുവ എം എൽ എമാരാടക്കം നിരവധി പേർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :