രാജ്യസഭാ സീറ്റ്: പ്രശ്നം ഗുരുതരമായാല്‍ ഇടപെടും - തീരുമാനം പുന:പരിശോധിക്കില്ലെന്ന് ഹൈക്കമാൻഡ്

രാജ്യസഭാ സീറ്റ്: പ്രശ്നം ഗുരുതരമായാല്‍ ഇടപെടും - തീരുമാനം പുന:പരിശോധിക്കില്ലെന്ന് ഹൈക്കമാൻഡ്

 rajya sabha seat , rahul ghandhi , congress , km mani , ramesh chenithala , oommen chandy , കേരളാ കോൺഗ്രസ് , കെ എം മാണി , കോണ്‍ഗ്രസ് , ഹൈക്കമാന്‍ഡ് , ഉമ്മന്‍ചാണ്ടി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 8 ജൂണ്‍ 2018 (17:29 IST)
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ തീരുമാനം പുന:പരിശോധിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്.

തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. പ്രശ്നം ഗുരുതരമായാല്‍ ഹൈക്കമാന്‍ഡ് ഇടപെടും.

അതേസമയം, രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതോടെ കോണ്‍ഗ്രസിലും പ്രധാന ഘടകക്ഷികളിലും പ്രതിഷേധം പുകയുകയാണ്. മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ നേതൃത്വത്തിനെതിരെ നിലപാട് വ്യക്തമാക്കി.

തീരുമാനത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാൻ കൂട്ടായി എടുത്ത തീരുമാനമാണ് കേരളാ കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :